മണ്ണാര്‍ക്കാട്: പി.കെ. ശശി എന്നൊരു വിഭാഗംപാര്ട്ടിയിലില്ലെന്നും അതിനെ പരിപൂര്‍ണ മായി അവഗണിച്ചുതള്ളുന്നുവെന്നും സി.പി.എം നേതാവും കെ.ടി.ഡി.സി. ചെയര്‍മാനു മായ പി.കെ ശശി.തദ്ദേശതെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് നഗരസഭയില്‍ മത്സരിക്കുന്ന ജനകീയ മതേതരമുന്നണിയെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മത്സരിക്കുന്നവരെപ്പറ്റി ഒരു ധാരണയുമില്ല. അവരാരും അടുത്തുവന്നിട്ടുമില്ല. എന്നോടൊപ്പം നില്ക്കുന്ന ആളുകള്‍ എന്നൊരു വിഭാഗമില്ല. ദീര് ഘമായിട്ടുള്ള പൊതുജവിതത്തില് അത്തരമൊരുശ്രമം നടത്തിയിട്ടുമില്ല എടുക്കുന്ന പല നിലപാടുകളോടും അടുപ്പം കാണിച്ചവരുണ്ടാകും. എന്നാല്‍ അവരാരും എന്റെ വക്താക്കളല്ല. തനിക്ക് സംഭവിക്കുന്ന ഓരോ പ്രായാസത്തിലും വേദനിക്കുന്നവരുണ്ടാ കും. അവരാരും സ്ഥാനാര്‍ഥികളായി വരണമെന്നില്ല. വ്യക്തിപരമായിട്ടുള്ള സ്നേഹ ബന്ധം നിലനിര്‍ത്തിപോരുകയാണ് ചെയ്യാറുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അക ത്തോ പുറത്തോ എജന്‍സിയും ഏജന്റും തനിക്കില്ല. പറയാനുള്ള കാര്യങ്ങള്‍ താന്‍ തന്നെയാണ് പറയാറ്.സ്വതന്ത്രമായി മത്സരിക്കുന്ന പാര്‍ട്ടിക്കാരുണ്ടെങ്കില്‍ പാര്‍ട്ടി അത് പരിശോധിക്കണം. എന്തെങ്കിലും തകരാറുകളുണ്ടോ എന്നതും പരിശോധിക്കണമെന്ന് പി.കെ. ശശി പറഞ്ഞു.ബ്രാഞ്ച് കമ്മിറ്റിയോഗങ്ങളില്‍ പങ്കെടുക്കാറുണ്ടോഎന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള പ്രതികരണം തന്റെ ബ്രാഞ്ച് ഏതെന്ന് അറിയില്ലെ ന്നായിരുന്നു.ബ്രാഞ്ച് ഏതെന്നറിഞ്ഞാലല്ലേ യോഗങ്ങളില്‍ പങ്കെടുക്കാനാവൂ. രാജ്യം മുഴുവന്‍ നടന്ന് ഏതുബ്രാഞ്ചാണെന്ന് ചോദിച്ച് നടക്കേണ്ട ആവശ്യം തനിക്കില്ല. ഘടകം തീരുമാനിച്ചാല്‍ ഉറപ്പായാലും പങ്കെടുക്കുമല്ലോ. വീടിന്റെ പരിസരത്തുള്ള ബ്രാഞ്ച് ആണെന്ന് മാധ്യമങ്ങളില്‍വന്ന വാര്‍ത്ത മാത്രമേ മുന്നിലുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
