മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രികസമര്‍പ്പിച്ചു. കെ.ജി ബാബു (പയ്യനെടം) , അസീസ് ഭീമനാട് (തിരുവിഴാംകുന്ന്), ഗിരീഷ് ഗുപ്ത (തെങ്കര), അനിത വിത്തനോട്ടില്‍ (അലന ല്ലൂര്‍) എന്നിവരാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ പി. അഹമ്മദ് അഷ റഫ്, പി.ആര്. സുരേഷ്, വി.വി. ഷൗക്കത്ത്, സക്കീര്‍ തയ്യില്‍, എം.സി. വര്‍ഗീസ്, ജയ പ്രകാശ് വാഴോത്ത്, സിഗബത്തുള്ള, സതീശന്, പ്രേമന് എന്നിവരും കൂടെയുണ്ടായി രുന്നു.
