അലനല്ലൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിവിധപാര്‍ട്ടികളില്‍ നിന്ന് മത്സരിക്കുന്ന കേരള വ്യാപാരിവ്യവസായി ഏകോപനസമിതി അലനല്ലൂര്‍ യൂണിറ്റിലെ മെമ്പര്‍മാരായ ഫൈസല്‍, മണികണ്ഠ രാജീവ്, ശ്രീജ, ഷാജഹാന്, മന്‍സൂര്‍ എന്നിവര്‍ക്ക് തെരഞ്ഞെടുപ്പി ല്‍ കെട്ടിവെയ്ക്കാനുള്ള തുക യൂണിറ്റ് കമ്മിറ്റി നല്കി. യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് അധ്യക്ഷനായി. സെക്രട്ടറി പി.പി.കെ അബ്ദുറഹ്മാന്, യൂത്ത് വിങ് പ്രസിഡന്റ് യൂസഫ് ചോലയില്‍, നിയാസ് കൊങ്ങത്ത്, ഷൈനി, യൂസഫ് സിറ്റി, ജെയിംസ് തെക്കേകൂറ്റ്, സത്യന് ഐസ്റ്റാര്‍, എസ്.ബി സലീം, ആരിഫ് തുവ്വശ്ശേരി, ഇ.കെ ബാബു, സലിം ബ്രദേഴ്സ്, ജുനൈദ്, നാസര്‍ കളത്തില്‍, സി.എ നാസര്‍, അബ്ദു മുട്ടിക്കല്‍, എ.ടി.കെ കരീം, ഗീതാദേവി, സിനി, അബു ഷീസോണ്‍, ഉമ്മര്‍ കീടത്ത് എന്നിവര്‍ പങ്കെടുത്തു.
