മണ്ണാര്‍ക്കാട്: സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയും കൗണ്‍സിലറുമടക്കം ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് ജനകീയ മതേതര മുന്നണിയിലെ പ്രവര്‍ത്തകര്‍ നഗരസഭാ തെരഞ്ഞെടുപ്പി ല്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് നഗരസഭാ ഓഫിസിലെത്തി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ നാമനിര്‍ദേശപത്രിക സമര്പ്പി ച്ചത്. ഗഫൂര്‍ നമ്പിയത്ത്,സി.എച്ച് റജില, ഹരിപ്രസാദ്, ഭവിത, കെ.പി അഷ്റഫ്, ബാല മുകുന്ദന്, ഷഹന കല്ലടി, കൃഷ്ണദാസ് ചെറുകര, അക്ബര്‍ പാലോത്ത്, എന്‍.കെ.സുജാത എന്നിവരാണ് മത്സരിക്കുന്നത്.സി.പി.എം. മുന്‍ വാര്‍ഡ് കൗണ്‍സിലറും ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എന്‍.കെ സുജാദയും ജനകീയ മതേതര മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നുണ്ട്.എല്‍.ഡി.എഫിലെ ഘടകകക്ഷിയായ എന്‍.സി.പി. മത്സരിക്കുന്ന പെരിഞ്ചോളം വാര്‍ഡിലാണ് മത്സരിക്കുന്നത്. സി.പി.എം. പ്രവര്ത്ത കയായ ഇവര്‍ മുന്‍പ് ഉഭയമാര്ഗ്ഗം വാര്‍ഡില്‍നിന്നുള്ള കൗണ്‍സിലറായിരുന്നു. സി.പി.എമ്മില്‍ നിന്നും അവഗണിക്കപ്പെട്ടതിനെതിരെയാണ് ജനകീയ മതേതര മുന്ന ണിയുമായി മുന്നോട്ട് പോകുന്നതെന്ന് മുന്നണി ഭാരവാഹിയും സി.പി.എം. മുന്‍ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ.പി അഷ്റഫ് പറഞ്ഞു.ജനങ്ങളെ കൂട്ടുപിടിച്ച് ശരിയുടെ പക്ഷത്തിന് വേണ്ടി നഗരസഭയില്‍ നല്ലൊരുഭരണമുണ്ടാകണമെന്നതാണ് ഉദ്ദേശം. തെരഞ്ഞെടുപ്പില്‍ വിജയിച്ചുവന്നാല്‍ ഒരുമുന്നണിയേയും പിന്തുണയ്ക്കി ല്ലെന്നും അഷ്റഫ് പറഞ്ഞു. അതിനിടെ ജനകീയ മതേതര മുന്നണിക്ക് പിന്തുണയുമായി എല്‍.ഡി.എഫ്. ഘടക കക്ഷിയായ ഐ.എന്‍.എല്ലും രംഗത്തെത്തിയിട്ടുണ്ട്. സ്ഥാനാര് ഥികളുടെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണവേളയില്‍ ഐ.എന്‍.എല്‍. സംസ്ഥാന കമ്മിറ്റിയംഗവും പാര്‍ട്ടിയുടെ മണ്ണാര്‍ക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ് വീനറുമായ കെ.വി.അമീര്‍ ഒപ്പമുണ്ടായിരുന്നു. പ്രാദേശികതലത്തില്‍ സമാനമന സ്കരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നും ഇതില്‍ ധാര്‍മ്മികതയുടെ പ്രശ്നമില്ലെന്നും കെ.വി. അമീര്‍ പറഞ്ഞു.
