ഒറ്റപ്പാലം:മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വ ത്തില്‍ ജില്ലയില്‍ യെല്ലോ ബെല്‍ കാംപെയിന് തുടങ്ങി.കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ജില്ലയില്‍ ഹെപ്പറ്റൈറ്റിസ് എ ആന്‍ഡ് ഇ വൈറസ് മൂലമുള്ള മഞ്ഞപ്പിത്ത കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത അലനല്ലൂര്‍, അമ്പലപ്പാറ, ചാലിശ്ശേരി, ചളവറ, കൊപ്പം എന്നീ ആരോഗ്യബ്ലോക്കുകളിലാണ് കാംപെയിന് ഊര്‍ജിതമാക്കുന്നത്.ഭക്ഷണത്തിന് മുന്‍പും ടോയ്ലെറ്റ് ഉപയോഗിച്ച ശേഷവും കൈകള്‍ വൃത്തിയായി കഴുകുക, കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക എന്നീ സന്ദേശങ്ങളാണ് ജനങ്ങളിലേ ക്കെത്തിക്കുക.രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ സ്കൂളുകള്‍, കോളജുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് പൊതുജന അവബോധം ശക്തമാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. യെല്ലോ ബെല്‍ കാംപെയിന്റ ഭാഗ മായി ജില്ലാ മെഡിക്കല്‍ ഓഫിസി (ആരോഗ്യം)ന്റെ നേതൃത്വത്തില്‍ ഭക്ഷണ നിര്‍മാ ണ-വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ഒറ്റപ്പാലം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ അലനല്ലൂര്‍, അമ്പലപ്പാറ, ചളവറ, ചാലിശ്ശേരി, കൊപ്പം പ്രദേശങ്ങളിലെ ഭക്ഷണനിര്‍മാണ വിതരണ മേഖലയിലുള്ളവര്‍, ലക്കിടി കുടുംബാരോഗ്യകേന്ദ്രം, ഒറ്റപ്പാലം നഗരസഭയിലെ ആ രോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. കാംപെയിന് ലോഗോപ്രകാശനം ഒറ്റപ്പാലം നഗരസഭാ സെക്രട്ടറി എ.എസ് പ്രദീപ് നിര്‍വഹിച്ചു. ഡെപ്യുട്ടി ഡി.എം.ഒ. ഡോ.കാവ്യ കരുണാകരന്,ടെക്നിക്കല്‍ അസിസ്റ്റന്റ് സി.എം രാധാകൃഷ്ണന്, ജില്ലാ നോഡല്‍ ഓഫി സര് ഡോ.അനീഷ് സേതു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.ഒറ്റപ്പാലം ഭക്ഷ്യസുരക്ഷാ വിഭാഗം സീനിയര്‍ ക്ലര്‍ക്ക് ഗീത, നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ ഇ.പി വിസ്മല്‍, എജ്യുക്കേഷന്‍ മീഡിയ ഓഫിസര്‍മാരായ എസ്.സയന, രജീന രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
