പാലക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടില്‍നിന്ന് വലതുകരകനാലിലൂടെ ഡിസംബര്‍ ഒന്നിനും ഇടതുകരകനാലിലൂടെ 10നും ജലവിതരണം നടത്താന്‍ കാഞ്ഞിരപ്പുഴ ജല സേചന പദ്ധതിയുടെ ഉപദേശകസമിതി യോഗം തീരുമാനിച്ചു.ജലവിതരണത്തിന് മുന്നോടിയായി സമയബന്ധിതമായി കനാല്‍ വൃത്തിയാക്കല്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി.ജലവിതരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പാടശേഖരസമിതിഅംഗങ്ങള് യോഗത്തില്‍ അറിയിച്ചു കലക്ടറേറ്് കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. കെ.സുനില്‍കുമാര്‍ അധ്യക്ഷനായി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ.പി. ബാലകൃഷ്ണന്, മറ്റു ഉദ്യോഗസ്ഥരും കനാല്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ കൃഷിവകുപ്പുഉദ്യോഗസ്ഥരും പദ്ധതി ഉപദേശക സമിതി അംഗങ്ങളും പങ്കെടുത്തു.
