അഗളി:അട്ടപ്പാടിയിലെ വിദൂര പ്രാക്തന ഗോത്ര ഉന്നതിയായ താഴെ തുടുക്കി,മേലെ തുടുക്കി,ഗലസി എന്നീ ഉന്നതികളിലെ മുഴുവന്‍ വോട്ടര്‍മാരും തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ പങ്കാളികളായി. അസിസ്റ്റന്റ് കളക്ടര്‍ രവി മീണയുടെ നേതൃത്വ ത്തിലാണ് ബി.എല്‍.മാര്‍ക്കൊപ്പം അഗളി ഐ.എച്ച്.ആര്.ഡി കോളജിലെ ഇലക്ട്രല്‍ ലിറ്ററസി ക്ലബ് അംഗങ്ങള്‍ മൂന്ന് ഉന്നതികളിലും എത്തി രണ്ട് ദിവസമെടുത്ത് പ്രക്രിയ പൂര്‍ത്തിയാക്കിയത്. ശനിയാഴ്ച താഴെ തുടുക്കി ഉന്നതിയില്‍ പ്രക്രിയ പൂര്‍ത്തിയാക്കി യതിന് ശേഷം രാത്രി 10.45ഓടെയാണ് മേലെ തുടുക്കിയിലെ മുഴുവന്‍ ആളുകള്‍ക്കും എന്യുമറേഷന് ഫോം വിതരണം പൂര്‍ത്തിയാക്കിയത്.അടുത്തദിവസം രാവിലെയോടെ ഗലസി ഉന്നതിയിലെത്തി മുഴുവന്‍ യോഗ്യരായ വോട്ടര്‍മാര്‍ക്കും ഫോം പൂരിപ്പിച്ചു നല് കി.ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ അബ്ദുല്‍ സലീം, സി.അലി, തഹസില്‍ദാര്‍ ടിജോ ടി. ഫ്രാന്‍സിസ്, ഐ.എച്ച്.ആര്.ഡി. കോളജ് പ്രിന്‍സിപ്പല്‍ എലിസബത്ത് ഫിലിപ്പ്, ബി. എല്‍.ഒ. ലക്ഷ്മി, എസ്.ടി പ്രമോട്ടര്‍മാരായ മുരുകന്, അവിനാശ്, ഇ.എല്‍.സി ക്യാംപസ് നോഡല്‍ ഓഫിസര്‍ സജിത മൊയ്ദീന് തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
