അലനല്ലൂര്‍: വര്‍ത്തമാനകാലത്ത് മാനവികമൂല്യങ്ങളെ തിരിച്ചുപിടിക്കുക എന്നതാക ണം നമ്മുടെ മുഖ്യ അജണ്ടയെന്ന് വിസ്ഡം എഡ്യൂക്കേഷന്‍ ബോര്‍ഡ് എടത്തനാട്ടുകര മണ്ഡലം സംഘടിപ്പിച്ച മദ്റസ സര്‍ഗവസന്തം അഭിപ്രായപ്പെട്ടു.വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ.മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി.മണ്ഡലം വിദ്യാഭ്യാസ കണ്‍വീനര്‍ വി.പി ഉമ്മര്‍ മാസ്റ്റര്‍, സ്വലാഹുദ്ധീന്‍ ബിന്‍ സലീം, ടി.കെ ഷഹീര്‍ അല്‍ ഹികമി, എം.അബ്ദുല്‍ സലാം മാസ്റ്റര്‍, ടി.കെ.സദീദ് ഹനാന്, റിഷാദ് പൂക്കാടഞ്ചേരി എന്നിവര്‍ സംസാരിച്ചു.385 പോയിന്റോടെ അല്‍ ഹിക്മ സലഫി മദ്രസ ദാറുല്‍ ക്വുര്‍ആന്‍ ഒവറോള്‍ ചാംപ്യന്മാരായി. അല്‍ ഹിക്മ മദ്റസ കിളയപ്പാടം രണ്ടാം സ്ഥാനം, മദ്രസത്തുല്‍ മുജാഹിദീന്‍ മൂനാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
