മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്ടെ സാമൂഹ്യചികിത്സാമേഖലയില് അരനൂറ്റാണ്ടിലേറെക്കാലം പ്രവര്‍ത്തിച്ച ആര്യവൈദ്യന്‍ പി.എം.നമ്പൂതിരിയെ അനുസ്മരിച്ചു.നമ്പൂതിരീസ് ആര് ക്കേഡില്‍, കേരള ആരോഗ്യ ശാസ്ത്രസര്‍വകലാശാല രജിസ്ട്രാര്‍ ഡോ.എസ്. ഗോപ കുമാര്‍ അനുസ്്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ സി.പി പുഷ്പാനന്ദന് അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത മുഖ്യാതിഥിയാ യി.പി.എം. നമ്പൂതിരിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ആയുര്‍രത്ന പുരസ്കാരം നേത്രചികിത്സയിലെ മികവിന് കൂത്താട്ടുകുളത്തെ ശ്രീധരീയം നേത്രചികിത്സാലയ ത്തിനുവേണ്ടി ചീഫ് ഫിസിഷ്യന്‍ ഡോ.നാരായണന്‍നമ്പൂതിരി ഏറ്റുവാങ്ങി. മണ്ണാര്ക്കാ ട്ടെ ജനകീയ ഡോക്ടറായി അറിയപ്പെടുന്ന കെ.പി ശിവദാസനും ആയുര്‍രത്ന സമ്മാനി ച്ചു.ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.ബോബി ജേക്കബ്, ഡോ.പി.എം ദിനേ ശന്,ഡോ.എം.എ അസ്മാബി, രമേഷ് പൂര്‍ണ്ണിമ, വാസുദേവന്‍ പാറനാട്, പി.ഡി ശങ്കര നാരായണന്, കെ.ആര് ഭാസ്കരന്, ഡോ.പി.സതീശന്, ഡോ. പി.പി പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.നഗരസഭാ പാലിയേറ്റീവ് കേന്ദ്രത്തിന് ഉപകരണങ്ങളും,തെങ്കര ഗവണ് മെന്റ് ആയുര്‍വേദ ആശുപത്രിക്ക് ഗ്ലൂക്കോമീറ്റര്‍ ഉള്‍പ്പെടെയുള്ളവയും സംഭാവന നല്കി.അനീഷ് മണ്ണാര്‍ക്കാടും സംഘത്തിന്റെയും സംഗീതപരിപാടിയുമുണ്ടായി.
