മണ്ണാര്‍ക്കാട്: വഴിതടസ്സപ്പെടുത്തി നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മാറ്റിവെച്ചതിന്റെ വിരോധത്താല്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി കഴുത്തില്പിടിച്ചുഞെരിച്ച സംഭവ ത്തില്‍ പഞ്ചായത്തംഗത്തെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റുചെയ്തു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് കൊറ്റിയോട് വാര്‍ഡ് അംഗം വിയ്യക്കുറുശ്ശി കുറ്റിക്കാട്ടില്‍ കെ.സതീഷ് (29) ആണ് അറസ്റ്റിലായത്.ഭീമനാട് ഓട്ടുകാട്ടില് ഹരിദാസ (52)ന്റെ പരാതിയിലാണ് അറസ്റ്റ്. കെവിവിഇഎസ് മണ്ണാര്‍ക്കാട് യൂണിറ്റിലെ കളക്ഷന്‍ ഏജന്റാണ് ഹരിദാസ്.ഇന്നലെ വൈകീട്ട് ആശുപത്രിപ്പടി ഭാഗത്താണ് സംഭവം. ജങ്ഷനിലെ കടയ്ക്കുമുന്വശം വഴിതടസ്സപ്പെടുത്തി നിര്‍ത്തിയിട്ട വാഹനം ഹരിദാസന് തള്ളിമാറ്റിവെച്ചിരുന്നു. ഇതിന്റെ വിരോധത്താല്‍ സതീശന് ഹരിദാസനരികിലെത്തി കഴുത്തില്‍പ്പിടിച്ച് നടപ്പാതയിലെ കൈവരിയോട് ചേര്‍ന്നുനിന്ന് ഞെരിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഹരിദാസന് ഒരുവിധത്തില്കുത റി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് പൊലിസില്‍ പരാതിനല്‍കി. സമീപ ത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് സതീഷിനെ തിരിച്ചറി ഞ്ഞത്. വെള്ളിയാഴ്ച വൈകിട്ടോടെ അറസ്റ്റു ചെയ്തു.
