മണ്ണാര്‍ക്കാട്: കോണ്‍ഗ്രസില്‍ നിന്നും അംഗത്വം സ്വീകരിച്ച വ്യാപാരി നേതാവ് മണി ക്കൂറുകള്‍ക്കകം പാര്‍ട്ടിവിട്ടു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലന ല്ലൂര്‍ യൂണിറ്റ് വൈസ് പ്രസിഡന്റും കെ.ടി.ഡി.സി. ചെയര്മാന് പി.കെ ശശിയുടെ ഭാര്യസഹോദരനുമായ ബാബു മൈക്രോടെക്കാണ് കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച തായി പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെയാണ് ബാബു മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസിലെത്തിയത്. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി.ആര് സുരേഷ്, പി.അഹമ്മദ് അഷ്റഫ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് എന്നിവരില്‍ നിന്നും അംഗത്വവും സ്വീകരിച്ചു. അലനല്ലൂര്‍ പഞ്ചായത്തിലെ കണ്ണംകുണ്ട് വാര്‍ഡില്‍ നിന്നും മത്സരിക്കാ നാണ് ബാബു തീരുമാനിച്ചിരുന്നത്. മുന്‍പ് കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്ത കനായിരുന്നുവെന്നും ജോലി സംബന്ധമായ ആവശ്യങ്ങളാല്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നതാണെന്നും ബാബു രാവിലെ പറഞ്ഞു. തുടര്‍ന്ന് ബാബുവിന്റെ രാഷ്ട്രീയ പ്രവേശനം സമൂഹമാധ്യങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. പി.കെ ശശി കോണ്‍ ഗ്രസിലേക്ക് പ്രവേശിക്കുമെന്ന തരത്തില്‍ മുന്‍പ് നടന്നിട്ടുള്ള പ്രചരണങ്ങളുമായും ബാബുവിന്റെ അംഗത്വമെടുക്കലിനെ കൂട്ടിചേര്‍ത്തും ചര്‍ച്ചകളുണ്ടായി. എന്നാല്‍ വൈകിട്ട് ആറോടെ ബാബു പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തു. താന്‍ കോണ്‍ഗ്രസ് അംഗത്വം പിന്‍വലിച്ചതായി നേതൃത്വത്തെ അറിയിച്ചതായും തെറ്റുപറ്റി യത് തിരുത്തുകയാണെന്നും ബാബു പറഞ്ഞു. എല്ലാരാഷ്ട്രീയപാര്ട്ടിയില്പെട്ട ആളുക ളുടെയും പിന്തുണയോടെ പൊതുസ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനിച്ചത്. എല്ലാവരുടേയും പിന്തുണ ലഭിക്കുന്നതിന്റെ ഭാഗമായാണ് ഏതാനം അഭ്യുദയകാംക്ഷി കളോടൊപ്പം കോണ്‍ഗ്രസ് ഓഫിസിലെത്തിയത്. എന്നാല്‍ അവിടെ നടന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിവുള്ളതല്ല. മാലയിട്ട് സ്വീകരിച്ച് അംഗത്വകടലാസ് ഏല്‍പ്പിച്ചതെല്ലാം യാന്ത്രികമായാണ് കണ്ടത്. ആകെ പരിഭ്രമിച്ചുപോയി. പുറത്തിറങ്ങിയപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ മനസിലായത്. കെ.വി.വി.ഇ.എസിന്റെ പ്രധാനഭാരവാഹിത്വ ത്തിലിരിക്കുന്ന ആള്‍ക്ക് ഒരുരാഷ്ട്രീയപാര്ട്ടിയിലും അംഗത്വമുണ്ടാകരുതെന്ന് ബൈലോയിലുണ്ടെന്ന് ബാബു പറഞ്ഞു. പൊതുപ്രവര്‍ത്തനരംഗത്ത് ആദ്യമായിട്ട് വരുന്നതിനാല്‍ ഇത്തരം കാര്യങ്ങളെ പ്പറ്റി അറിവുണ്ടായിരുന്നില്ല. വിവരങ്ങള്‍ കൂടുതല്‍ മനസിലായതോടെ അംഗത്വം പിന് വലിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് കാര്യങ്ങള്‍ മനസി ലായിട്ടുണ്ട്. കണ്ണംകുണ്ട് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എല്ലാവരുടേ യും പിന്തുണയുണ്ടെങ്കില്‍ മാത്രമേ മത്സരിക്കൂവെന്നും ബാബു പറഞ്ഞു. കോണ്‍ഗ്രസ് അംഗത്വം പിന്‍വലിക്കുന്നതിന് ബാഹ്യസമ്മര്ദ്ദങ്ങളുണ്ടായിട്ടില്ലെന്നും ബാബു പറഞ്ഞു.
