മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളും പാലക്കാട് ജില്ല റസ്ലിങ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാഇന്റര് സ്കൂള്‍ ഗുസ്തി ചാംപ്യന്‍ഷിപ് നാളെ സ്കൂളങ്കണത്തില് പ്രത്യേകംതയ്യാറാ ക്കിയ വേദിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 14 വയസിനുതാഴെയുള്ള പെണ്‍കുട്ടികളില്‍ 30,36,39,43,50,58 കിലോഗ്രാംവിഭാഗങ്ങളിലാണ് മത്സരം. 17 വയസിനുതാഴെയുള്ള പെണ്‍കുട്ടികളില്‍ 36-40 കി. ഗ്രാം, 43, 46,,49,53,57 വിഭാഗങ്ങളിലുമാണ് മത്സരം.അണ്ടര്‍ 17 ആണ്‍കുട്ടികളില്‍ 48, 51, 55,60, 65, 71 കിലോഗ്രാം വിഭാഗങ്ങളിലും മത്സരം നടക്കും. ജില്ലാ കേസരി വിഭാഗം മത്സരവുമുണ്ടാകും. വിവിധ സ്കൂളുകളില്‍നിന്നായി 150 കായികതാരങ്ങള്‍ പങ്കെടുക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, മെഡലുകള്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. വിജയിയാകുന്ന സ്കൂളിന് ചാമ്പ്യന്‍സ് ട്രോഫി , മികച്ച മത്സരാര്‍ഥികള്‍ക്കുള്ള ട്രോഫികളും നല്‍കും. രാവിലെ 9.30ന് എന്‍. ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പാലക്കാട് വിജിലന്‍സ് ഡിവൈ എസ് പി ഫിറോസ് എം. ഷെഫീഖ്, നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ എന്നിവരും പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ എം.ഇ.ടി. പ്രസിഡന്റ് സി. മുരളീകുമാര്‍, സെക്രട്ടറി ജോബ് ഐസക്, ഓര്‍ഗനൈസിങ് കമ്മിറ്റിചെയര്‍മാന്‍ പ്രൊഫ.സാബു ഐപ്പ്, പ്രിന്‍സിപ്പല്‍ വിദ്യ അനൂപ്, സംസ്ഥാന റെസ് ലിങ് അസോ. ജോ. സെക്രട്ടറി കെ. ഹംസ, വിനു തോമസ് എന്നിവര്‍ പങ്കെടുത്തു.
