മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. കോടതിപ്പടി യില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര സ്കൂളില്‍ സമാപിച്ചു.എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി ഡോ.അബ്ദുറഹീം ഫസല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ചെയര്മാന് ഷെറിന് അബ്ദു ള്ള, സെക്രട്ടറി കെ.പി അക്ബര്‍, ട്രഷറര്‍ അബ്ദു കീടത്ത്, പ്രിന്‍സിപ്പല്‍ എ.ഹബീബ്, പ്രധാന അധ്യാപിക ആയിഷാബി, പി.ടി.എ. പ്രസിഡന്റ് അഷ്റഫ്, എം.ഇ.എസ്. ജില്ലാ സെക്രട്ടറി സയ്യിദ് താജുദ്ദീന്, അഡ്വ.നാസര്‍ കൊമ്പത്ത്, നാസര്‍ കുറുവണ്ണ, അഡ്വ. മുനീര്‍ പാറക്കല്‍, തുവ്വശ്ശേരി ബാപ്പു, ടി.എ ആദം, മുഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു. സ്കൂള്‍ ബാന്‍ഡ് സെറ്റ്, സ്കൗട്ട്, ഗൈഡ്, റെഡ് ക്രോസ്, ലിറ്റില്കൈറ്റഅസ്, എന്‍.എസ്. എസ്, വിവിധ ക്ലബ് അംഗങ്ങള്‍, വിവിധ കലാരൂപങ്ങളുടെ വേഷവിധാനങ്ങളണിഞ്ഞ വിദ്യാര്‍ഥികള്‍, ഉപജില്ലാ മത്സരാര്‍ഥികള്‍, മാനേജ്മെന്റ്, പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍, അനധ്യാപകര്‍, രക്ഷിതാക്കള്‍ ഉള്‍പ്പടെ നിരവധി പേര് ഘോഷയാത്രയില്‍ അണിനിരന്നു.
