മണ്ണാര്‍ക്കാട്: രാഷ്ട്ര നിര്‍മാണത്തിലും ഇന്ത്യയുടെ സാമൂഹിക നവോത്ഥാനത്തിനും അതുല്യ സേവനം ചെയ്ത വ്യക്തിത്വമായിരുന്നു മൗലാനാ അബുല്‍ കലാം ആസാദെന്ന് ചലച്ചിത്രനിരൂപകന്‍ ജി.പി.രാമചന്ദ്രന് പറഞ്ഞു. അറബ് ദേശീയതയുടെ ആശയസമ്പു ഷ്ടതയും വൈജ്ഞാനിക മേഖലയില്‍ ആര്‍ജ്ജിച്ചെടുത്ത അനുഭവ സമ്പത്തും ഇന്ത്യന്‍ ദേശീയതയിലേക്ക് ഉള്‍ച്ചേര്‍ത്ത നേതാവായിരുന്നു ആസാദെന്നും അദ്ദേഹം കൂട്ടിച്ചേര് ത്തു. മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജ് അറബിക് ആന്‍ഡ് ഇസ് ലാമിക് ഹിസ്റ്റ റി വിഭാഗം സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ ദിനാഘോഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് ഉദ്ഘാടനം ചെയ്തു. അറബിക് വിഭാഗം മേധാവി ഡോ.എ.പി ഹംസത്തലി അധ്യക്ഷനായി. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെജലീല്, ഇസ്ലാമിക ചരിത്ര വിഭാഗം മേധാവി എ. എം ഷിഹാബ്, കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ എച്ച്.അഖില, യു.യു.സി. ഫാത്തിമാ ഫിദ, സി.കെ മുഷ്താഖ്,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ടി.സൈനുല്‍ ആബിദ്,ഡോ. എം.ഫൈസല്‍ ബാബു എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരവു മുണ്ടായി.
