മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍ അവസാനിച്ചതിനുശേഷം ആരംഭിക്കാ നിരിക്കുന്ന എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകള്‍ എഴുതാന്‍ എത്തുന്ന പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ ക്കും ആവശ്യമായ മാസ്‌കുകളുടെ നിര്‍മ്മാണം ഹയര്‍ സെക്കന്‍ ഡറി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ആരംഭിച്ചു .കൊവിഡ് ഭീതി യൊഴിയാത്ത സാഹചര്യത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തി ‘മാസ്‌ക് ചലഞ്ച്’എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവര്‍ത്തനത്തിലൂടെ പാലക്കാട് ജില്ലാ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം പരീക്ഷക്ക് ആവശ്യമായ ഒരു ലക്ഷം മാസ്‌കുകളാണ് നിര്‍മ്മിക്കുന്നത്.
പുനര്‍ ഉപയോഗം സാധ്യമായ പരിസ്ഥിതി സൗഹൃദ കോട്ടണ്‍ തുണി കള്‍ കൊണ്ട് നിര്‍മ്മിക്കുന്ന മാസ്‌ക്കുകള്‍ ക്കാവശ്യമായ തുണി പ്രദേ ശികമായി യൂണിറ്റ്കളില്‍ പ്രോഗ്രാം ഓഫീസറും കുട്ടികളും ചേര്‍ന്ന് സംഘടിപ്പിച്ചിട്ടുണ്ട് .മേയ് രണ്ടാം വാരം ടാസ്‌ക് പൂര്‍ത്തിയാകും. അതുകഴിഞ്ഞാല്‍ കൂടുതല്‍ മുഖാവരണം നിര്‍മിച്ച യൂണിറ്റിനെയും വൊളന്റിയറെയും കണ്ടെത്തും.
ജില്ലയിലെ 79 യൂണിറ്റുകളില്‍ നിന്നായി 7600 വളണ്ടിയര്‍മാരും പ്രോഗ്രാം ഓഫീസര്‍മാരും പദ്ധതിയുടെ ഭാഗമാകുമെന്ന് ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ ഡോ. എന്‍ രാജേഷ് അറിയിച്ചു.ക്ലസ്റ്റര്‍ കണ്‍ വീനര്‍മാരായ കെ.എച്ച് ഫഹദ്,സി.പി വിജയന്‍, ഷാജി താഴത്ത് വീട്, സോളി സെബാസ്റ്റ്യന്‍, എ.എംമുകുന്ദന്‍, അമല്‍രാജ് മോഹന്‍, വി. ടി. ജയകൃഷ്ണന്‍,ഡോ. സെലീന വര്‍ഗീസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.