ഡിസംബര്‍ 9, 11 തിയതികളില്‍ രണ്ട് ഘട്ടമായി പോളിംഗ്, വോട്ടെണ്ണല്‍ 13 ന്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന് പ്രഖ്യാപിച്ചു. ഡി സംബര്‍ 9, 11 തിയതികളില്‍ രണ്ടുഘട്ടമായാണ് പോളിംഗ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 9 നും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളി ല്‍ ഡിസംബര്‍ 11 നും രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെ പോളിംഗ് നടക്കും.
ഡിസംബര്‍ 13 നാണ് വോട്ടെണ്ണലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫിസി ല്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കമ്മീഷണര്‍ അറിയിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷന് നവംബര്‍ 14 ന് വിജ്ഞാപനമിറക്കും. അന്നു തന്നെ വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് പരസ്യപ്പെടുത്തലുണ്ടാകും. നവംബര്‍ 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22 ന് നട ക്കും. നവംബര്‍ 24 നകം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. ഡിസംബര്‍ 18 ന് തെരഞ്ഞെ ടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും.സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ നിലവിലെ ഭരണസമിതി കാലയളവ് ഡിസംബര്‍ 20ന് അവസാനിക്കും. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്കുമുളള പൊതുതെര ഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിട്ടുള്ളത്.. മട്ടന്നൂര്‍ നഗരസഭയുടെ കാലാവധി 2027 സെപ്റ്റംബ ര്‍ 10ന് മാത്രമേ അവസാനിക്കൂ.941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റികളിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. തെരഞ്ഞെടുപ്പ് നടക്കു ന്നത് ആകെ 23576 വാര്‍ഡുകളിലേക്കാണ്.തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് കമ്മീഷന് ഉത്തരവായിട്ടുണ്ട്. തെരഞ്ഞെ ടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. പെരുമാറ്റചട്ടം സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ബാധകമായിരിക്കും. വോട്ടെടുപ്പ് ദിവസം രാവിലെ ആറുമണിക്ക് അതാത് പോളിംഗ് സ്റ്റേഷനില്‍ വച്ച് മോ ക്പോള് നടത്തും. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും. വൈകുന്നേരം ആറു മണി വരെയാണ് പോളിംഗ്.വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുളള 48 മണിക്കൂര്‍ വേളയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ ദിവസവും മദ്യനിരോധനം ഉണ്ടാകും.പ്രാദേശിക ഭരണം ശക്തമാക്കുന്നതിന് വേണ്ടിയുളള ഈ ജനാധിപത്യ പ്രക്രിയില്‍ എല്ലാ രാഷ്ട്രിയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും വോട്ടര്‍മാ രുടെയും സഹകരണം ഉണ്ടാകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അഭ്യര്‍ഥിച്ചു.
