മണ്ണാര്‍ക്കാട്: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ സമ്മേളനം ശനിയാഴ്ച രാവിലെ 10ന് നൊട്ടമല എസ്.കെ. കണ്വെന്ഷന് സെന്ററില്‍ നടക്കും. ‘ തൃപ്തി 2025 ‘ എന്ന പേരിലുള്ള സമ്മേളനം വി.കെ. ശ്രീകണ്ഠന് എംപി ഉദ്ഘാടനം ചെയ്യും. അസോസിയേഷന് ജില്ലാ പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷനാകും. എന്‍. ഷംസുദ്ദീ ന് എംഎല്‍എ മുഖ്യാതിഥിയാകും. സംസ്ഥാന ജന. സെക്രട്ടറി ജി. ജയപാല്‍, വര്‍ക്കിങ് പ്രസിഡന്റ് സി. ബിജുപാല്‍ ഉള്‍പ്പടെയുള്ള സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ സംസാരി ക്കും. ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നായി 250പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടു പ്പിനുശേം ഉച്ചകഴിഞ്ഞ് മൂന്നിന് കുടുംബസംഗമവുമുണ്ടാകും. പത്മശ്രീ ശങ്കരന്‍കുട്ടി മാരാര്‍, കെ.ടി.ഡി.സി. ചെയര്മാന് പി.കെ. ശശി ഉള്‍പ്പടെയുള്ള പ്രമുഖരും പങ്കെടുക്കും. നൃത്തപരിപാടികള്‍,കലാഭവന്‍ നിഷാബിന്റെ നേതൃത്വത്തിലുള്ള മെഗാഷോ എന്നിവ യും നടക്കും. ആരോഗ്യവകുപ്പിന്റെ അസമയത്തും ശാസ്ത്രീയമല്ലാത്തതുമായ പരി ശോധനകള്‍ ഹോട്ടലുകാരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ജില്ലാഭാരവാഹികളായ സി. സന്തോഷ്, ഫസലു റഹ്മാന്, നാസര്‍, മണ്ണാര്‍ക്കാട് യൂണിറ്റ് സെക്രട്ടറി മിന്‍ഷാദ് എന്നി വര് പറഞ്ഞു.
