കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്ലസ്ടു തുല്യത പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു.പത്താം തരം, പ്ലസ് വണ്‍ ക്ലാസുകളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് റസീന വറോടന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, ഇന്ദിര മടത്തുംപള്ളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ ലക്ഷ്മിക്കുട്ടി, ഡി.വിജയലക്ഷ്മി, ഹരിദാസന്, ഷമീര്‍, പ്രേരക് വിശ്വേശരി എന്നിവര്‍ സംസാരിച്ചു.
