കുമരംപുത്തൂര്‍: നെച്ചുള്ളി ഗവ.ഹൈസ്കൂളില്‍ പുതുതായി നിര്‍മിച്ച പ്രവേശന കവാട വും ചുറ്റുമതിലും ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. ഓപ്പണ്‍ സ്റ്റേജിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്തി ന്റെ 2024-25 വാര്‍ഷിക പദ്ധതിയിലാണ് പത്ത് ലക്ഷം രൂപ വകയിരുത്തി മതിലും ഗൈറ്റ് ഉള്‍പ്പെടെയുള്ള കവാടവും നിര്‍മിച്ചത്. ഓപ്പണ്‍ സ്റ്റേജിനൊപ്പം മുറ്റം കട്ടപതിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മേരി സന്തോഷ്, ഖാദര്‍ കുത്തനിയി ല്‍, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ശരീഫ്,വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, എസ്. എം.സി. ചെയര്മാന് എം.ടി ഹംസ, മുന്‍ പി.ടി.എ പ്രസിഡന്റുമാരായ പൊന്‍പാറ കോയക്കുട്ടി, വൈശ്യന് മുഹമ്മദ്, സീനിയര്‍ അസി. എ കെ ബഷീര്‍, കെ.സി മൊയ്തുപ്പ, ജ്യോതി കുമാരി, മനോജ് എന്നിവര്‍ സംസാരിച്ചു.
