കോട്ടോപ്പാടം: നിര്‍മാണം പൂര്‍ത്തിയാക്കിയ കോട്ടോപ്പാടം പഞ്ചായത്തിലെ മാലിന്യ സംഭരണ കേന്ദ്രം (എം.സി.എഫ്) കെട്ടിടം നാടിന് സമര്‍പ്പിച്ചു. തെയ്യോട്ടുചിറയില്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്താണ് വാര്‍ഷികപദ്ധതിയില്‍ നിന്നും നാല്‍പ്പത് ലക്ഷത്തോളം രൂപ ചെലവഴിച്ച് എം.സി.എഫ്. കെട്ടിടം നിര്‍മിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അമ്പലപ്പാറയില്‍ വാടക കെട്ടിടത്തിലാണ് എം.സി.എഫ്. പ്രവര്‍ത്തിച്ചിരുന്നത്. ഹരിതകര്‍മ്മ സേന വീടുകളില്‍ നിന്നും ശേഖരിക്കുന്ന അജൈ വമാലിന്യങ്ങള് മിനി എം.സി.എഫില്‍ സൂക്ഷിക്കുകയും പിന്നീടിത് എം.എസി.എഫി ലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. 16 തരത്തില്‍ പ്ലാസ്റ്റിക്കിനെ വേര്‍തിരിക്കും. തരംതിരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. പുതിയ എം.സി. എഫ്. കെട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈ സ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ പാറയില്‍ മുഹമ്മദാലി, റഫീന മുത്തനിയില്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നൂറു ല്‍സലാം, ഐ.നസീമ, കെ.വിനീത, സി.റുബീന, ഒ.നാസര്‍, റഷീദ പുളിക്കല്‍, അസി .സെക്രട്ടറി ഹരിപ്രസാദ്, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍, ദീപ ഷിന്റോ, കെ.സാറ എന്നിവര്‍ സംസാരിച്ചു.
