എടത്തനാട്ടുകര: നവംബര്‍ 11ന് പട്ടാമ്പിയില്‍ നടക്കുന്ന കേരള അധ്യാപക സമ്മേളന ത്തിന്റെ ഭാഗമായി വിസ്ഡം ഇസ്ലാമിക് ഒര്ഗനൈസേഷന് വിസ്ഡം ദിന സംഗമം നടത്തി. യൂണിറ്റിലെ രണ്ടുമാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്കി. ഒര്ഗനൈ സേഷന്, യൂത്ത്, സ്റ്റുഡന്റ്സ്, വനിത, ഗേള്‍സ് അംഗങ്ങള്‍ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മൊയ്തീന് മാടശ്ശേരി അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.മുഹമ്മദ് അന്‍വര്‍, യൂണിറ്റ് സെക്രട്ടറി എം.അഹമ്മദ് ഹിദായത്തുള്ള, ട്രഷറര്‍ റഫീഖ് പൂളക്കല്‍, ഹസനുല്‍ ബന്ന, കെ.ടി നാണി, ഉമ്മര്‍ പൂളക്കല്‍, വി.ബിന്‍ഷാദ്, പി.അക്ബര്‍ അലി, മന്‍സൂര്‍ ആല ക്കല്‍, പി.അര്‍ഷദ് ആരിഫ്, അജ്വദ് ആലക്കല്‍, കെ.വി അന്‍വര്‍ എന്നിവര്‍ സംസാരി ച്ചു.
