കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പി ലാക്കുന്ന മെഡിസെപ്പ് പദ്ധതി തുടരാനും പ്രീമിയം വര്‍ധിപ്പിക്കാനുമുള്ള നീക്കം ഉപേ ക്ഷിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്സ് സംസ്ഥാന പ്രവ ര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.മെഡിസെപ്പ് പദ്ധതിവിഹിതം 500രൂപയില്‍ നിന്നും 810 രൂപയായി ഉയര്‍ത്തിയതോടെ ജീവനക്കാരും പെന്‍ഷന്‍കാരും പതിനായി രത്തോളം രൂപയാണ് വര്‍ഷാവര്‍ഷം ഇനി ഇന്‍ഷൂറന്‍സ് പ്രീമിയമായി അടക്കേണ്ടി വരി ക. ഇത് സ്വകാര്യ ഇന്ഷൂറന്സുകളേക്കാള് ഉയര്‍ന്ന തുകയാണെന്ന് ഇതിനകം ആക്ഷേ പമുയര്ന്നിട്ടുണ്ട്. ജീവനക്കാര്‍ ആവശ്യപ്പെട്ടുന്ന യാതൊരു ചികിത്സക്കും മെഡിസെപ്പ് കരാരില്‍ ചികിത്സ ലഭ്യമല്ലെന്നോ അതല്ലെങ്കില്‍ ആവശ്യമായ തുക അനുവദിക്കാതി രിക്കുയോ ചെയ്യുകയാണ് പതിവ്. ഇതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്രയും ഭീമമായ തുക പിരിച്ചെടുക്കുന്നത്.അര്‍ഹമായ ആളുകള്‍ക്ക് ആവശ്യപ്രകാരം തിരിച്ചടവ് വ്യവ സ്ഥയിലോ അല്ലാതെയോ മെഡിക്കല്‍ പരിരക്ഷ പുനസ്ഥാപിക്കണം.വര്‍ഷങ്ങളായി തടഞ്ഞു വെച്ച ഡി.എ. കുറഞ്ഞ ശതമാനം മാത്രം നല്കി കുടിശ്ശിക വീണ്ടും തടഞ്ഞു വെക്കുന്ന നടപടി തിരുത്തണം. മുഴുവന്‍ ഡി.എയും അരിയര്‍ സഹിതം അനുവദിക്ക ണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.പി മുഹമ്മദ് സലീം അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി സി.എച്ച് അബ്ദുല്‍ ലത്തീഫ്, ട്രഷറര്‍ ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്, സംസ്ഥാന ഭാരവാഹികളായ ഡോ.എ.കെ. ഷാഹിനമോള്‍, ജഹ്ഫര്‍ ഓടക്കല്‍, ഡോ.ടി. സൈനുല്‍ ആബിദ് മണ്ണാര്‍ക്കാട്, ഡോ. മുജീബ് നെല്ലിക്കുത്ത്, ഡോ.പി.എ അഹമ്മദ് ഷരീഫ്, സംസ്ഥാന കോര്‍ കമ്മിറ്റി അംഗ ങ്ങളായ പ്രൊഫ.കെ.കെ അഷ്റഫ്, ഡോ.എസ്.ഷിബിനു, ഡോ.ഇ.കെ അനീസ് അഹമ്മദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. എ.മുഹമ്മദ് ഷാ,ഡോ. സി.സാജിദ് ബാബു, ഡോ.സി.മൊയ്തീന്, സി.ശിഹാബുദ്ദീന്, കെ.ഫാസില,ഡോ.വി. അബ്ദുല്‍ റഊഫ് എന്നിവര്‍ സംസാരിച്ചു.
