പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നവംബര്‍ ഒന്‍പത് മുതല്‍ 13 വരെ നടക്കും. പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ (ഡി.ടി.പി.സി.) ആഭിമുഖ്യത്തില്‍ സംസ്ഥാന ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുക. കല്‍പ്പാത്തി ചാത്തപുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിക്കുന്ന മൃദംഗം മാസ്ട്രോ ഗുരു കാരൈക്കുടി ആര്.മണി നഗറാണ് വേദി.
ഉദ്ഘാടന ദിനമായ നവംബര്‍ ഒന്‍പതിന് ത്യാഗരാജ സ്വാമികള്‍ ദിനമായി ആചരിക്കും. രാവിലെ 10.30ന് ത്യാഗരാജ ആരാധനയും പഞ്ചരത്ന കീര്‍ത്തനാലാപനവും നടക്കും. വൈകീട്ട് ആറിന് ഔദ്യോഗിക ഉദ്ഘാടനം നടക്കും. തുടര്‍ന്ന് ഏഴിന് എസ്. മഹതിയുടെ സംഗീത കച്ചേരി അരങ്ങേറും. ഉഷാ രാജഗോപാലന്‍ (വയലിന്), ബാലകൃഷ്ണ കമ്മത്ത് (മൃദംഗം), കെ.വി. ഗോപാലകൃഷ്ണന് (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കും.
നവംബര്‍ പത്തിന് അന്നമാചാര്യ ദിനത്തില്‍ വൈകീട്ട് നാലിന് അപര്‍ണ്ണ ഗോപാലകൃഷ്ണന്റെ കച്ചേരി നടക്കും. ജി. അന്നപൂര്‍ണ്ണി (വയലിന്), എസ്. നവനീത് കൃഷ്ണന്(മൃദംഗം) എന്നിവരാണ് പക്കമേളക്കാര്‍. അഞ്ചിന് പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജിലെ വിദ്യാര്‍ത്ഥികള്‍ കച്ചേരി അവതരിപ്പിക്കും. ഏഴിന് കെ.എസ്. വിഷ്ണുദേവിന്റെ സംഗീത കച്ചേരിക്ക് ബി.യു. ഗണേഷ് പ്രസാദ് (വയലിന്), ചങ്ങനാശ്ശേരി ബി. ഹരികുമാര്‍ (മൃദംഗം), ട്രിച്ചി കൃഷ്ണസ്വാമി (ഘടം) എന്നിവര്‍ പക്കമേളമൊരുക്കും.
നവംബര്‍ 11 മുത്തു സ്വാമി ദീക്ഷിതര്‍ ദിനത്തില്‍ വൈകീട്ട് നാലിന് കെ.ടി. അവനിയുടെ സംഗീത കച്ചേരിക്ക് എം. മുരളീധരന് (വയലിന്), ദേവിപ്രസാദ് (മൃദംഗം) എന്നിവര്‍ പക്കമേളമൊരുക്കും. അഞ്ചിന് ഭവപ്രിയ സുബ്രഹ്മണ്യന്റെ കച്ചേരി നടക്കും. സായ്പ്രസാദ് (വയലിന്), യദുകുല്‍ മുരളീധരന് (മൃദംഗം), നീതുല്‍ അരവിന്ദ് (ഗഞ്ചിറ) എന്നിവരാണ് പക്കമേളമൊരുക്കുന്നത്. ഏഴിന് ഡോ. വിജയഗോപാലിന്റെ പുല്ലാങ്കുഴല്‍ കച്ചേരിക്ക് ചേര്‍ത്തല ശിവകുമാര്‍ (വയലിന്), എന്‍.അനിരുദ്ധ് രാജ്(മൃദംഗം), എസ്. സുനില്‍ കുമാര്‍ (ഗഞ്ചിറ) എന്നിവര്‍ പക്കമേളത്തില്‍ പങ്കുചേരും.
നവംബര്‍ 12 സ്വാതി തിരുനാള്‍ ദിനത്തില്‍ വൈകീട്ട് നാലിന് ശ്രുതി വിജയ് യുടെ സംഗീത കച്ചേരിക്ക് കേശവ് ബിജോയ് (വയലിന്), പി.വി. നാരായണന് (മൃദംഗം) എന്നിവര്‍ പക്കമേളമൊരുക്കും. വൈകീട്ട് അഞ്ചിന് ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജിലെ സംഗീത വിഭാഗം വിദ്യാര്‍ത്ഥികളുടെ കച്ചേരി നടക്കും. വൈകീട്ട് ഏഴിന് കോട്ടക്കല്‍ രഞ്ജിത് വാര്യര്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരിക്ക് വിജു.എസ്. ആനന്ദ് (വയലിന്), കെ.വി. പ്രസാദ് (മൃദംഗം), ഡോ. സുരേഷ് വൈദ്യനാഥന് (ഘടം) എന്നിവര്‍ ചേര്‍ന്ന് പക്കമേളമൊരുക്കും.
സമാപന ദിനമായ നവംബര്‍ 13 ശ്യാമശാസ്ത്രി ദിനമായി ആചരിക്കും. വൈകീട്ട് ഏഴിന് കെ.ഭരത് സുന്ദറുടെ സംഗീത കച്ചേരിക്ക് ട്രിവാന്‍ഡ്രം എന്‍. സമ്പത്ത് (വയലിന്), പട്രി സതീഷ് കുമാര്‍ (മൃദംഗം), ജി. ഗുരു പ്രസന്ന (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കും.
