എടത്തനാട്ടുകര: പാലക്കാട് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് എടത്തനാ ട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് അംഗം മെഹര്ബാന് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.കുഴല്‍ കിണര്‍, രണ്ട് വാട്ടര്‍ പ്യൂരിഫയര്‍, കുടിവെള്ള ടാപ്പുകള്‍ എന്നിവയാണ് ജില്ലാ പഞ്ചായത്ത് സ്കൂളില്‍ സജ്ജീകരിച്ചത്. വെള്ളം രണ്ടുതവണ ശുദ്ധീകരിച്ചാണ് ടാപ്പുകളിലൂടെ വിതരണം ചെയ്യുന്നത്.പി.ടി.എ പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ട് അധ്യക്ഷനാ യി.ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. ഷാനവാസ് മാസ്റ്റര്‍, പി.ടി.എ. വൈസ് പ്രസിഡ ന്റ് അബ്ദുസ്സലാം പടുകുണ്ടില്‍, എസ്.എം.സി. ചെയര്മാന് നസീര്‍ പടുകുണ്ടില്‍, റഫീഖ പാറോക്കോട്ട്, കെ. ധര്‍മ്മപ്രസാദ്, സിദ്ദീഖ് പാലത്തിങ്ങല്‍, സി. സക്കീര്‍ നാലുകണ്ടം, പി.പി നൗഷാദ്, പ്രിന്‍സിപ്പല്‍ എസ്.പ്രതീഭ, പ്രധാനാധ്യാപകന് കെ.എ അബ്ദുമനാഫ്, അധ്യാപകരായ സി.സിദ്ദീഖ്, പി.പി അബ്ദുള്‍ ലത്തീഫ്, സി.ബഷീര്‍, പി.അബ്ദുസ്സലാം എന്നിവര്‍ പങ്കെടുത്തു.
