ശുചിമുറി കെട്ടിടങ്ങളുടെ സമര്‍പ്പണവും നടന്നു
ശിരുവാണി: വനംവകുപ്പിനു കീഴില്‍ ശിരുവാണി ഇക്കോ ടൂറിസം പുനരാരംഭിച്ചതി ന്റെ ഒന്നാം വാര്‍ഷികവും സന്ദര്‍ശകര്‍ക്കായി നിര്‍മിച്ച ശുചിമുറി കെട്ടിടത്തിന്റെ സമര്‍പ്പണവും ഇഞ്ചിക്കുന്നില്‍ നടന്ന ചടങ്ങില്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ശിരുവാണി വിനോദ സഞ്ചാരം കാര്യക്ഷമമാക്കുന്നതോ ടൊപ്പം ശിങ്കപ്പാറ ഉന്നതിയുടെ വികസനത്തിനും പുരോഗതിക്കും ശ്രദ്ധ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.പ്രകൃതിഭംഗിയും നിബിഢവനവും അണക്കെട്ടും ആസ്വദിക്കാനെ ത്തുന്നവരുടെ യാത്ര സുഗമമാക്കുന്നതടക്കമുള്ള അടിസ്ഥാന സൗകര്യം ഉറപ്പാക്കും. ഇതിനായി ജലസേചന വകുപ്പ് അടക്കമുള്ള വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും. ശിങ്കപ്പാറ ഉന്നതിലേക്കുള്ള ഏക യാത്രാ മാര്‍ഗമാണ് ഈ റോഡ്. കൂടാതെ ഉന്നതിയിലെ പൊതുവായ ആവശ്യങ്ങള്‍ മേലാധികാരികളുമായി ചര്‍ച്ച ചെയ്തു തീരുമാനമെടു ക്കും.സന്ദര്‍ശകരുടെ സൗകര്യാര്‍ഥം ഇഞ്ചിക്കുന്ന് കേരളാമേട് എന്നിവിടങ്ങളിലാണു ശുചിമുറി സൗകര്യം ഒരുക്കിയത്. ഇക്കോ ടൂറിസം ആരംഭിച്ച് ഒരുവര്‍ഷം തികഞ്ഞ പ്പോഴേയ്ക്കും മികച്ച പ്രതികരണം ലഭിച്ചു. വകുപ്പിലെ ജീവനക്കാരുടെ പ്രയത്നത്തെ യും അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്നിനാണ് ഇക്കോ ടൂറിസം പുനരാരംഭിച്ചത്. പ്രകൃതിക്കു കോട്ടം തട്ടാതെ മികച്ച വിനോദ സഞ്ചാരംരുക്കാന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.അഗളി റേഞ്ച് ഓഫിസര്‍ ആര്.രാജേഷ് കുമാര്‍, മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ്, ശിങ്കപ്പാറ ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ എസ്.മധു, പാലക്കയം ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.മനോജ്, എസ്.എഫ്.ഒ. എം.രാമന്, ഡിവിഷന് കോ ഓര്‍ഡിനേറ്റര്‍ ഫിറോസ് വട്ടത്തൊടി, മറ്റു ഉദ്യോഗസ്ഥര്‍ വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
