മലപ്പുറം :കെട്ടിട ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പൊതുവായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി പാലക്കാട്,മലപ്പുറം, കോഴിക്കോട്,തൃശൂര്‍ ജില്ലകളില്‍ വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട ഉടമാ സംഘടനകള്‍ ചേര്‍ന്ന് മധ്യമേഖലാ ബില്‍ഡിങ് ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്കി. സര്‍ക്കാരുകളുടെ നിഷേധാത്മക നയങ്ങള്‍ക്കെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.സോമന് വണ്ടൂര്‍ അധ്യക്ഷനായി. പി.ഉമ്മര്‍ ഹാജി, പി.ഹസ്സന് ഹാജി, ജോണ്‍ കാട്ടുകമ്പാല്‍, ഹബീബ് പോരൂര്‍, എം.പി അബ്ദുല്‍ ജബ്ബാര്‍, ഇല്യാസ് വടക്കന്‍, കൃഷ്ണകുമാര്‍ വലിയകുന്ന്, മുഹമ്മദ് കുട്ടി കൈനിക്കര, ബാവ രണ്ടത്താണി, മൊയ്തുണ്ണി ചാലിശ്ശേരി, സുഹൈല്‍ മലപ്പുറം, എം.അയ്യൂബ്,മൊയ്തുണ്ണി ഹാജി,കെ.പി ഷൗക്കത്ത്, ടി.പി ആദം, പി.ടി ഹംസ, വി.കെ മുഹമ്മദലി, എ.എം ഹംസ, സലീം അറക്കല്‍, കെ.പി ആദം,അബ്ദുല്‍ ഖാദര്‍ ചേക്കുപ്പ,മജീദ് എടപ്പറ്റ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി ഉമ്മര്‍ ഹാജി വണ്ടൂര്‍ (മലപ്പുറം)
ഹസ്സന് ഹാജി അലനല്ലൂര്‍(പാലക്കാട്) എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി മുപ്പതംഗ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു.
