പാലക്കാട് : ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്ന തിനായി ജില്ലാ പൊതുജനാരോഗ്യ സമിതി യോഗം ചേര്‍ന്നു. കഴിഞ്ഞ ആറ് മാസത്തിനി ടെ വിവിധ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, നിലവില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. അമീബിക് മസ്തിഷ്കജ്വരം നാല് കേസുകളും, ബ്രൂസെല്ലോസിസ്, മീലിയോഡോസിസ് എന്നിവ ഓരോ കേസുക ളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത പ്രധാന രോഗങ്ങളാണ്.മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും പേവിഷബാധ പ്രതിരോധത്തിനുള്ള സീറം ലഭ്യമാണ് എന്ന് ഡെപ്യൂട്ടി ഡി.എം.ഒ യോഗത്തില്‍ അറിയിച്ചു.
മഞ്ഞപ്പിത്ത രോഗം ബാധിച്ചവര്‍ ഒറ്റപ്പെട്ട് കഴിയാതെയിരിക്കുന്നത് (ഐസോലേഷന്) രോഗം മറ്റുള്ളവരിലേക്ക് പടരാന്‍ കാരണമാകുന്നുണ്ടെന്ന് സമിതി വിലയിരുത്തി. ഇത് തടയാന്‍ പൊതുജനങ്ങള്‍ക്കിടയിലും രോഗം ചികിത്സിക്കുന്നവര്ക്കിടയിലും ബോധവത്കരണം ശക്തമാക്കേണ്ടതുണ്ട്. ചൂട് കൂടി വരുന്ന സാഹചര്യത്തില്‍, പകല്‍ സമയത്തെ പൊതുപരിപാടികളിലും പുറത്ത് നടക്കുമ്പോഴും എല്ലാവരും കുപ്പികളില്‍ വെള്ളം കയ്യില്‍ കരുതണം. ഇത് മഞ്ഞപ്പിത്തം വരുന്നത് കുറയ്ക്കാന്‍ സഹായിക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍ കൃത്യമായി പ്രതിരോധ ഗുളിക കഴിച്ചതുകൊണ്ട് അവരുടെയിടയിലെ എലിപ്പനി കേസുകള്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്കിടയില്‍ എലിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് ശ്രദ്ധിക്കണം.
മലേറിയ പരിശോധനയ്ക്കായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും, ജില്ലാ വെക്ടര്‍ കണ്ട്രോ ള്‍ യൂണിറ്റും, കൂടാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി മൊബൈല്‍ യൂണിറ്റും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ക്ഷയരോഗികള്ക്കായി ‘നിക്ഷയ്മിത്ര’ പദ്ധതി പ്രകാരം പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. ജില്ലയിലെ 88 ഗ്രാമ പഞ്ചായത്തു കളില്‍ 24 എണ്ണത്തില്‍ കിറ്റുകള്‍ വിതരണം ചെയ്തു വരുന്നു. കിറ്റുകള്‍ വിതരണം ചെയ്യു ന്നതിനായി കൂടുതല്‍ വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം ഉപ യോഗപ്പെടുത്താവുന്നതാണെന്നും യോഗം അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി.ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫി സര് ഡോ. കാവ്യാ കരുണാകരന്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആയുര്‍വേദം) ഡോ. ആഗ്നസ്, പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ബി.ശ്രീറാം, ഹോമിയോ വിഭാഗം മെഡിക്കല്‍ ഓഫിസര്‍ ഡോ. കവിത, വിവിധ വകുപ്പ് മേധാവികള്‍, സംഘടനാ പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
