കോട്ടോപ്പാടം: അണ്ടര്‍17 ദേശീയ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാ ടീമില്‍ ഇടം നേടിയ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി പി.പി ഹിദാഷിന് സ്കൂളിന്റെയും നാട്ടുകാരുടെയും നേതൃത്വ ത്തില്‍ ഉജ്ജ്വല സ്വീകരണമൊരുക്കി. കോട്ടോപ്പാടം സെന്ററില്‍ നിന്നും ചെണ്ടമേള ത്തിന്റെ അകമ്പടിയോടെ എന്‍.സി.സി കേഡറ്റുകളുടെയും എന്‍.എസ്.എസ്, സ്കൗട്ട് സ് ആന്റ്സ് ഗൈഡ്സ്,ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റുകളുടെയും നേതൃത്വത്തില്‍ ഹിദാഷിനെ വിദ്യാലയത്തിലേക്കാനയിച്ചു. സ്വീകരണ സമ്മേളനം എന്‍.ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ.ടി അബ്ദുളള അധ്യക്ഷനായി. മാനേജിങ് ട്രസ്റ്റ് ചെയര്മാന് കല്ലടി അബൂബക്കര്‍, പ്രിന്‍സിപ്പാള്‍ എം.പി സാദിഖ്, പ്രധാ നാധ്യാപകന്‍ കെ.എസ് മനോജ്, വ്യാപാരി വ്യവസായി പ്രതിനിധി എം.ഉസ്മാന്, പി.ടി.എ വൈസ് പ്രസിഡന്റ് കെ.സാജിദ് ബാവ, പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറി നൗഫ ല്‍ താളിയില്‍, ഫിയോറന്റിന ക്ലബ്ബ് പ്രസിഡന്റ് സാലി വളപ്പില്‍, എം.പി.ടി.എ. പ്രസി ഡന്റ് ശ്രുതി, കെ.സജ്ല, സി.പി വിജയന്, ബാബു ആലായന്‍,കെ.മൊയ്തുട്ടി, പി.സൈനു ല്‍ ആബിദ്, കായികാധ്യാപിക ഷിജി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
