അഗളി: കാലങ്ങളായി തരിശായി കിടന്ന തന്റെ രണ്ടേക്കര്‍ ഭൂമിയില്‍ അട്ടപ്പാടി തേക്ക് പന ഉന്നതിയിലെ പാപ്പാ രേശനും കുടുംബവും വിളയിച്ചെടുത്തത് റാഗിയും നെല്ലും ഉള്‍പ്പെടെ പത്തിനം ധാന്യങ്ങളാണ്. പഞ്ചകൃഷിയെ അവലംബിച്ച് പട്ടികവര്‍ഗ്ഗ വിക സന വകുപ്പ്, ഐ.റ്റി.ഡി.പി അട്ടപ്പാടിയുടെ ആഭിമുഖ്യത്തില്‍ ആവിഷ്കരിച്ച കാര്ഷി ക വരുമാനദായക പദ്ധതിയായ ‘നമുത്ത് വെള്ളാമെ’ (നമ്മുടെ കൃഷി) യിലൂടെ ഇങ്ങനെ അറുന്നൂറില്പരം കുടുംബങ്ങളാണ് വരുമാനം നേടുന്നത്. 2019-20 സാമ്പത്തിക വര്‍ഷ ത്തില്‍ പൈലറ്റ് പ്രോജക്ടായി ആരംഭിച്ച പദ്ധതിയുടെ മുഖ്യലക്ഷ്യം ഉള്‍ക്കാടുകളിലെ ഗോത്ര വിഭാഗങ്ങളുടെ ഭക്ഷ്യ സ്വയംപര്യാപ്തതയാണ്.
ആദ്യ ഘട്ടത്തില്‍ 849.5 ഏക്കര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി. 19 ഉന്നതികളില്‍ നിന്നു ളള 616 കര്‍ഷകരുടെ കൂട്ടായ പ്രയത്നത്തിലൂടെ 17 ടണ്‍ ധാന്യങ്ങളും 9 ടണ്‍ ധന്യേതര വിളകളും ഇവിടെ നിന്ന് ഉല്പാദിപ്പിച്ചു. നിലവില്‍ 42 ഉന്നതികളിലായി 1362 കുടുംബ ങ്ങള് 1511.5 ഏക്കര്‍ ഭൂമിയില്‍ പാരമ്പര്യ കൃഷി ചെയ്തു വരുന്നു. ഇതില്‍ 25 ഉന്നതികള്‍ പുതൂര്‍ പഞ്ചായത്തിലും 11 എണ്ണം ഷോളയൂരിലും 6 എണ്ണം അഗളിയിലുമാണ്. ഓരോ ഉന്നതിയിലും ഊരുകൂട്ടം നടത്തി, സ്വന്തമായി ഭൂമിയുള്ള കൃഷി ചെയ്യാന്‍ താല്പര്യ മുള്ളവരില്‍ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതല്‍ കൃഷിഭൂമിയുള്ളത് താഴേ സമ്പാര്‍കോട് ആണ്, 110 ഏക്കര്‍. മേലെ മുള്ളിയില്‍ മാത്രം 78 കുടുംബങ്ങള്‍ ‘നമുത്ത് വെള്ളാമെ’യുടെ ഭാഗമാണ്.
ഒരേക്കര്‍ തരിശ് ഭൂമി കൃഷിയോഗ്യമാക്കാനും നിലം ഉഴാനും 3000 രൂപ വീതം 6000 രൂപ കര്ഷകന് പട്ടികവര്‍ഗ വികസന വകുപ്പ് വഴി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വിത്ത് വാങ്ങുന്നതിനും വിള സംരക്ഷണത്തിനും അധിക ധനസഹായത്തിന് പുറമെ തിര ഞ്ഞെടുത്ത കര്‍ഷകര്‍ക്ക് 500 രൂപ വീതവും നല്കിവരുന്നു. ട്രഷറി വഴി നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നല്‍കുന്നത്. വന്യമൃഗങ്ങളുടെ സജീവ സാന്നിധ്യമുള്ള മേഖലകളായതിനാല്‍ വിളകളെ സംരക്ഷിക്കാന്‍ സോളാര്‍ പാനല്‍, ബാറ്ററി, ചാര്‍ജര്‍, കണ്ട്രോളര് എന്നിവ അടങ്ങുന്ന 25000/ രൂപ വിലയുള്ള സോളാര്‍ ഇലക്ട്രിക് ഫെന്‍സിങ് സെറ്റും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ലഭ്യമാക്കി. ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാന്‍ പി.ജി.എസ് ഓര്‍ഗാനിക്ക് സര്‍ട്ടിഫിക്കറ്റും കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. അട്ടപ്പാടിയിലെ പരമ്പരാഗത കൊയ്ത്ത് ഉത്സവമായ ‘രാജകമ്പളം’ ഉള്‍പ്പെടെയുള്ള വിളവെടുപ്പ് ഉത്സവങ്ങള്‍ സംഘടിപ്പിച്ച് കര്‍ഷകര്‍ക്ക് പിന്തുണയും പ്രോല്‍സാഹനവും നല്കി വരുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പി ക്കുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിനുമായി കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ 10 ഫീല്‍ഡ് കോര്‍ഡിനേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
പാരമ്പര്യ വിളകളായ, റാഗി, ചാമ, തിന, തുവര, വരഗ്, കുതിരവാലി, ചോളം, അരിച്ചോ ളം, കമ്പ്, നെല്ല് തുടങ്ങിയവ, വിവിധയിനം പയറു വര്‍ഗ്ഗങ്ങള്‍, നിലക്കടല, എള്ള്, ഉഴുന്ന്, കടുക് പോലുള്ള എണ്ണ വിത്തുകള്‍, ചീര, മത്തന്‍, തക്കാളി, വഴുതനങ്ങ, കാന്താരി മുളക്, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികളുമാണ് പ്രധാന വിളകള്‍.
ഫെബ്രുവരി, മാര്‍ച്ച് മാസത്തോടു കൂടി കൃഷിസ്ഥലങ്ങള്‍ വൃത്തിയാക്കി മൂന്ന് ഘട്ട ങ്ങളിലായി നിലം ഉഴുതൊരുക്കുന്നു. പാരമ്പര്യ ആചാരങ്ങളുമായി ബന്ധപ്പെട്ട ചടങ്ങു കള്‍ക്ക് ശേഷം വിത്ത് വിതയ്ക്കല്‍ ആരംഭിക്കും. പഞ്ചകൃഷി പൂര്‍ണമായും മഴയെ ആശ്രയിച്ചുള്ള സമ്മിശ്ര കൃഷി രീതിയായതിനാല്‍ ഒരു സ്ഥലത്തുതന്നെ നാലോ അഞ്ചോ ഇനം വിത്തുകള്‍ വിതയ്ക്കും. ഓരോന്നിന്റെയും വിളവെടുപ്പ് കാലം വ്യത്യസ്തമായതിനാല്‍ വര്‍ഷം മുഴുവനും ഭക്ഷ്യ വിഭവങ്ങള്‍ ലഭിക്കും. ഒരു വര്‍ഷം ആകുമ്പോഴേക്കും എല്ലാ ഇനങ്ങളുടെയും വിളവെടുപ്പ് പൂര്‍ത്തിയാവും. ഭക്ഷ്യാവശ്യ ത്തിനുള്ളവ മാറ്റിയ ശേഷം ബാക്കിയുള്ളത് വിപണിയിലെത്തിക്കുകയോ സംഭരി ക്കുകയോ ചെയ്യും. ഇതുവരെ 54560 കിലോഗ്രാം തുവര, 22830 കിലോ വന്‍പയര്‍, 7089 കിലോ പച്ചകറികള്‍ എന്നിവ ഉള്‍പ്പെടെ 1.15 ലക്ഷം കിലോഗ്രാം വിഭവങ്ങളാണ് പട്ടിക വര്‍ഗ കര്‍ഷകര്‍ തരിശുഭൂമിയില്‍ നിന്ന് വിളയിച്ചെടുത്തത്.
അട്ടപ്പാടിയിലെ 193 ഉന്നതികളിലും പദ്ധതി വ്യാപിപ്പിക്കുക വഴി ഗോത്ര സമൂഹങ്ങളി ലെ പാരമ്പര്യ വിളകള്‍, ഭക്ഷണ രീതി, കാര്‍ഷിക സംസ്കാരം, ആചാരനു ഷ്ഠാനങ്ങള്‍ എന്നിവ നിലനിര്‍ത്തുക, പോഷകാഹാര കുറവ് പരിഹരിക്കുക, തരിശ് ഭൂമികള്‍ കൃഷിയോഗ്യമാക്കി സംരക്ഷിക്കുക, കൂടുതല്‍ പേരെ കാര്‍ഷിക പ്രവര്‍ത്തനങ്ങളി ലേക്ക് ആകര്‍ഷിക്കുക, ഗോത്ര സമൂഹത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരു ത്തുക എന്നിവയാണ് ‘നമുത്ത് വെള്ളാമെ’ ലക്ഷ്യമിടുന്നത്. ഭക്ഷ്യ സ്വയംപര്യാപ്തത നേടുന്നതിനൊപ്പം വിളകളുടെ സംരക്ഷണം, സംസ്കരണം, വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട് ഉള്‍ക്കാടുകളിലെ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ അഞ്ച് വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടു ണ്ട്. യുവാക്കള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര് ഉന്നതികളില്‍ നിന്ന് കൃഷിചെയ്യാന്‍ തയ്യാറാ യി മുന്നോട്ട് വരുന്നത് ‘നമുത്ത് വെള്ളാമെ’ പദ്ധതിയുടെ വിജയമാണെന്ന് അട്ടപ്പാടി പ്രോജക്ട് ഓഫിസര്‍ ഇന്‍ ചാര്‍ജ്ജ് കെ.എ സാദിഖ് അലി പറഞ്ഞു.
