കോട്ടോപ്പാടം: പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കൊമ്പം ഭാഗത്ത് പാലുമായി പോവുകയായിരുന്ന വാഹനം നിയന്ത്രണംവിട്ടുമറിഞ്ഞു. ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനത്തിലെ ടാങ്ക് തകര്‍ന്ന് പാല്മുഴുവനായി റോഡിലേക്ക് ഒഴുകിപാഴായി. ഇന്ന് രാവിലെ 6.30നാണ് സംഭവം. തമിഴ്നാട് ദിണ്ടിക്കലില് നിന്നും പാലുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മിനി പിക്കപ്പ് വാനാണ് മറിഞ്ഞത്. കൊമ്പം വളവില്‍ നിയന്ത്രണം വിട്ട റോഡരുകിലെ ക്രാഷ് ബാരിയറിലിടിച്ച് മറിയുകയായിരുന്നു. നാട്ടുകാരും ആംബുലന്‍സ് പ്രവര്‍ത്തകരു മെല്ലാമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. 3000ലധികം ലിറ്റര്‍ പാലാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടസമയം ശക്തമായ മഴയുമുണ്ടായിരുന്നു. ഈ മേഖലയില്‍ വാഹനാപകടങ്ങള്‍ സ്ഥിരമാവുക യാണ്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
