മണ്ണാര്‍ക്കാട് : നഗരസഭ 2024-25 വര്‍ഷത്തില്‍ 22.5ലക്ഷം രൂപ വകയിരുത്തി കട്ടപതിച്ച് നവീകരിച്ച നടമാളിക – ഉഭയമാര്‍ഗം റോഡ് നഗരസഭ ചെയര്‍പേഴ്സണ്‍ സി.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ബാലകൃഷ്ണന് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ മാസിത സത്താര്‍, വത്സലകുമാരി, മറ്റുകൗണ്സിലര്മാരായ ടി.ആര് സെബാസ്റ്റ്യന്‍, യൂസഫ് ഹാജി, അരുണ്‍കുമാര്‍ പാലക്കുര്‍ശ്ശി, ലക്ഷ്മി, നഗരസഭാ സെക്രട്ടറി എം.സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
