തെങ്കര : ഗ്രാമപഞ്ചായത്തില്‍ വികസന മുരടിപ്പ് ആരോപിച്ച് യു.ഡി.എഫിന്റെ നേതൃ ത്വത്തില്‍ ‘ കുറ്റവിചാരണ സദസ്സ് ‘ നടത്തി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. യുഡി എഫ് തെങ്കര പഞ്ചായത്ത് കമ്മിറ്റി ചെയര്‍ മാന്‍ ആറ്റക്കര ഹരിദാസ് അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ സലാം മുഖ്യപ്രഭാഷണം നടത്തി.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചുകോടി രൂപയുടെ റോഡ് നിര്‍മ്മാണ പദ്ധതികളും തൊഴിലുറപ്പ് പദ്ധതിയില്‍ നാലു കോടിയും എല്‍.ഡി. എഫ് നഷ്ടപ്പെടുത്തിയെന്ന് യുഡിഎഫ് ആരോപിച്ചു. ലൈഫ് മിഷന്, പി.എം.എ.വൈ. പദ്ധതികളില്‍ ഉടമ്പടിഒപ്പുവെച്ച 406 കുടുംബങ്ങള്‍ക്ക് ആദ്യ ഗഡുവായ 40,000 രൂപ മാത്ര മാണ് നല്‍കിയതെന്നും 700ലധികം ഗുണഭോക്താക്കളുടെ വീടെന്ന സ്വപ്നം കരാര്വെ ക്കാതെ ഇല്ലാതെയാക്കി.അതിദരിദ്രരുടെ പട്ടികയിലുള്‍പ്പെട്ട വീടില്ലാത്ത 40 കുടുംബ ങ്ങളില്‍ 26 പേരെ ഒഴിവാക്കി. റോഡുകളും തകര്‍ന്നുകിടക്കുകയാണ്. നൂറു ശതമാനം നികുതി പിരിവ് പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ആരോപിച്ചുഡി.സി.സി. മെമ്പര്‍ വി.വി ഷൗക്കത്തലി, യു.ഡി.എഫ് കണ്‍വീനര്‍ ടി.കെ ഫൈസല്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി ജഹീഫ്, സി.പി മുഹമ്മദ് അലി, അബ്ദുള്‍ റഷീദ്, ടി.കെ സീനത്ത്, രാജിമോള്‍, കുരിക്കള്‍ സെയ്ത്, ഷമീര്‍ പഴേരി, ഗിരീഷ് ഗുപ്ത, ഷമീര്‍ മാസ്റ്റര്‍, മജീദ് തെങ്കര, വട്ടോടി വേണുഗോപാല്‍, നൗഷാദ് ചേലഞ്ചേരി, ഷമീര്‍ മാസ്റ്റര്‍, സൈ നുദ്ദീന്‍, ഹാരിസ് തത്തേങ്ങലം, ടി.കെ ഹംസക്കുട്ടി, ശിവദാസന്‍, ഉമ്മര്‍ തൈക്കാടന്‍, അനില്‍കുമാര്‍ കോല്‍പ്പാടം, ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.
