കോട്ടോപ്പാടം: കോഴികയറ്റിപോവുകയായിരുന്ന വാഹനവും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ടമംഗലം അമ്പാഴ ക്കോട് മഹല്ലില്‍ മണിയംങ്കോടന്‍ ഖദീജയുടെ മകന് മുഹമ്മദ് ഷനൂബ് (20) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മേലേ അരിയൂരില്‍ പട്ടാണിക്കാട് ഭാഗത്താണ് ഷനൂബ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ ഷനൂബ് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം അമ്പാഴക്കോട് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ കബറടക്കി. സഹോദരന്: ഷാനിബ്.