മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ വോളിബോള്‍ മത്സരം മണ്ണാര് ക്കാട് യൂണിവേഴ്സല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ആരംഭിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് കെ. പ്രേംകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മണ്ണാര് ക്കാട് കോ-ഓപ്പറേറ്റീവ് എജൂക്കേഷണല്‍ സൊസൈറ്റി ചെയര്മാന് എസ്.ആര് ഹബീ ബുള്ള അധ്യക്ഷനായി. കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കണ്‍വീനര്‍ ഡോ. കെ. മായ, എം. മനോജ്, ടി.എം അബ്ദുള്‍ അലി, സി.രാമകൃഷ്ണന്, കെ.ഹംസ, വിദ്യാര്‍ഥി യൂണി യന്‍ ചെയര്മാന് അര്ജുന് എന്നിവര്‍ സംസാരിച്ചു.22 കോളേജുകളില്‍ നിന്നായി 200ലധി കം വോളിബാള്‍ താരങ്ങളാണ് പങ്കെടുക്കുന്നത്. മത്സരങ്ങള്‍ ചൊവ്വാഴ്ച സമാപിക്കും.
