കുമരംപുത്തൂര്‍ : 2024ല്‍ നടപ്പിലാക്കേണ്ട പെന്ഷന് പരിഷ്കരണം ഉടന്‍ പ്രഖ്യാപിക്കണ മെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കുമരംപുത്തൂര്‍ മണ്ഡ ലം സമ്മേളനം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ജി ഡേവിഡ് അധ്യക്ഷനായി. സംസ്ഥാന കൗണ്‍സിലര്‍മാരായ അച്ചന്മാത്യു, കെ.ജി ബാബു, വി.സുകുമാരന്‍, ജില്ലാ സെക്രട്ടറി യേറ്റ് അംഗങ്ങളായ എ.അസൈനാര്‍, തോമസ് ആന്റണി, ബ്ലോക്ക് കോണ്‍ഗ്രസ് വി.പി ശശികുമാര്‍, നിയോജക മണ്ഡലം സെക്രട്ടറി പി.ബാലഗോപാല്‍, ട്രഷറര്‍ ആലിക്കല്‍ ശിവദാസന്‍, ജില്ലാ കൗണ്‍സില്‍ അംഗം സൈമണ്‍ ജോര്‍ജ്, കമ്മിറ്റി അംഗം ബാബു എബ്രഹാം, എ.മുഹമ്മദാലി, രാമകൃഷ്ണന് വലിയാട്ടില്‍, എന്‍.പി അബ്ദുള്‍ ഖാദര്‍, ആലീ സ് ആന്റണി, എ.പി റെജി, പി.പി മുഹമ്മദ് മുസ്തഫ, ടി.ഗോപി, ബിജു പോള്‍, ഷീല സൈമണ്‍, റേച്ചലമ്മ, കെ.അബ്ദുള്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹി കള്‍: വി.ജി ഡേവിഡ് (പ്രസിഡന്റ്), വി.പി മുഹമ്മദ് മുസ്തഫ (സെക്രട്ടറി), ബിജു പോള്‍ (ട്രഷറര്‍), ആലീസ് ആന്റണി (വനിതാ ഫോറം പ്രസിഡന്റ്) കെ.രാജി ടീച്ചര്‍ (വനിതാ ഫോറം സെക്രട്ടറി)
