കോഴിക്കോട്: കേരളത്തില്‍ പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്രസര്ക്കാരു മായി ധാരണയിലെത്തിയതോടെ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വഞ്ചനയാണ് ചെയ്തതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.പി.മുഹമ്മദ് സലീം, ജനറല്‍ സെക്രട്ടറി സി. എച്ച് അബ്ദുല്‍ ലത്തീഫ്, ട്രഷറര്‍ ഡോ.അബ്ദുല്‍ മജീദ് കൊട ക്കാട് എന്നിവര്‍ ആരോപിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ വികലമായ പുതിയ വിദ്യാഭ്യാസ നയം യാതൊരു കൂടിയാലോചനയും നടത്താതെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് അനുദിനം ഒളിച്ചുകടത്തിക്കൊണ്ടിരിക്കുന്ന ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസമേഖലയിലേക്കും കേന്ദ്രസര്‍ക്കാരിന് പരവതാനി വിരിക്കുകയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ്. അതു കൊണ്ടാണ് ഇടതുപക്ഷമുന്നണിയില്‍ തന്നെ ഇക്കാര്യത്തില്‍ പരസ്യമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുളളത്.സംസ്ഥാനത്ത് യാതൊരു കൂടിയാലോചനകളുമില്ലാതെ നടപ്പാക്കിയ നാലു വര്‍ഷ ഡിഗ്രി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ രീതിയിലു ള്ള പ്രത്യഘാതങ്ങള്‍ സൃഷ്ടിച്ചത്പോലെ പി.എം.ശ്രീ പദ്ധതിയും കേരളത്തിലെ വിദ്യാ ഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിക്കും. അത് തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് സാധിക്കണമെന്നും തീരുമാനം ഉടനടി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം അധ്യാ പക സംഘടനകള്‍ ഒരുമിച്ചു ചേര്‍ന്ന് കടുത്ത പ്രതിഷേധ പരിപാടികള്‍ ആവിഷ്കരി ക്കുമെന്നും സി.കെ.സി.ടി ഭാരവാഹികള്‍ പറഞ്ഞു.
