മണ്ണാര്‍ക്കാട്: കേരള ഉയര്‍ത്തിപ്പിക്കുന്ന മതേതര വിദ്യാഭ്യാസത്തിന്റെ കടക്കല്‍ കത്തി വെക്കുന്നതാണ് പി.എം ശ്രീ പദ്ധതിയെന്നാരോപിച്ചും ഇതില്‍ നിന്നും സംസ്ഥാന സര് ക്കാര് പിന്തിരിയണമെന്നുമാവശ്യപ്പെട്ടും കെ.എസ്.ടി.യു. കരിദിനമാചരിച്ചു. പ്രതിഷേ ധ സംഗമവും നടത്തി. സംസ്ഥാന ട്രഷറര്‍ സിദ്ധീഖ് പാറോക്കോട് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ ജനറല്‍ സെക്രട്ടറി ടി.പി മന്‍സൂര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി. അന്‍വര്‍ സാദത്ത്, വിദ്യാഭ്യാസ ജില്ലാ ട്രഷറര്‍ എന്‍.ഷാനവാസലി, ഒര്‍ഗനൈസിങ് സെക്രട്ടറി പി.മുഹമ്മദാലി, വനിതാവിങ് ചെയര്‍പേഴ്സണ്‍ പി.എം ഹസത്ത്, ഉപജില്ലാ വൈസ് പ്രസിഡന്റ് എന്‍.സുബൈര്‍, ജസാര്‍ പപ്പാട്ട്, പി.എം തപസ്സും താജ്, അബ്ദുല്‍ ജലീല്‍, പി.എച്ച് അബ്ദുല്‍ കരീം എന്നിവര്‍ നേതൃത്വം നല്കി.
