മണ്ണാര്‍ക്കാട് : നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോ ഗത്തിന് ലഭിക്കാന്‍ ഇനി മണ്ണാര്‍ക്കാട് പ്രൈവറ്റ് ഐ.ടി.ഐ. ആന്‍ഡ് എന്‍.ഐ.ടി. ടെക് നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ‘തണല്‍’ ഉണ്ട്. താലൂക്ക് പരിധിയിലെ ആവശ്യക്കാരുടെ പ്ര തിനിധികള്ക്ക് ഇവിടെയെത്തി ഉപകരണങ്ങള്‍ തികച്ചും സൗജന്യ മായി കൊണ്ടു പോകാം.

വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മെഡിക്കല്‍ കട്ടില്, വീല്‍ചെയര്‍, എയര്‍ബെഡ്, വാക്കര്‍, നെബുലൈസര്‍, കമ്മോഡ് എന്നിങ്ങനെയുള്ള ഉപകരണങ്ങളാണ് തണല്‍ പദ്ധതിയില്‍ ഒരുക്കിയിട്ടുള്ളത്. ആവശ്യക്കാര്‍ വാര്‍ഡ് മെ മ്പര്‍, ഐ.ടി.ഐയിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഐ.ടി.ഐയുമായി പരിചയമു ള്ളവര്‍ എന്നിവര്‍ മുഖാന്തിരമാണ് ഉപകരണങ്ങള്‍ക്കായി സമീപിക്കേണ്ടത്. ഉപകരണ ങ്ങള് സ്ഥാപനത്തിലെത്തി കൊണ്ടുപോയ ശേഷം ഉപയോഗം കഴിഞ്ഞ് തിരിച്ചെത്തി ക്കുകയും വേണം. കാരുണ്യത്തിലധിഷ്ഠിതമായ സാമൂഹ്യപ്രതിബദ്ധത വളര്‍ത്തു ന്നതി നൊപ്പം മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗത്തിന് ലഭ്യമാകാന്‍ പ്രയാസപ്പെടുന്നവ ര്‍ക്ക് ആശ്വാ സം പകരുകയുമാണ് പദ്ധയുടെ ലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ ഷിജി മാത്യു പറഞ്ഞു.

തണല്‍ പദ്ധതിയുടെ ഉദ്ഘാടനം എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിച്ചു. വിദ്യാര് ഥികള്ക്കിടയില് സഹാനുഭൂതിയും സാമൂഹിക സേവനതല്‍പ്പരതയും വളര്‍ത്താന്‍ ഇത്തരം ഉദ്യമങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.ബിരുദദാന സമ്മേളനം, പുതിയ ഓഫിസ്, കംപ്യൂട്ടര്‍ ലാബ്, ഫാഷന്‍ ഡിസൈനിങ് ലാബ് എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ പരീക്ഷയെഴുതി വിജയിച്ച എന്‍.സി. വി.ടി. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡിലെ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതര ണവും നടന്നു. എന്‍.സി.വി.ടി. സിവില്‍ ട്രേഡില്‍ തുടര്‍ച്ചയായി നാലാംവര്‍ഷവും നൂറ് ശതമാനം വിജയമാണ് സ്ഥാപനം നേടിയത്.

സാമൂഹിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന സേവ് മണ്ണാര്‍ക്കാട്, വോ യ്സ് ഓഫ് മണ്ണാര്‍ക്കാട് എന്നീ സംഘടനകളെ പുരസ്കാരം നല്കി ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സമീര്‍ വേളക്കാടന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഷിജി മാത്യു, സേവ് വൈസ് ചെയര്മാന് സി.ഷൗക്കത്തലി, വോയ്സ് ഓഫ് മണ്ണാര്‍ക്കാട് ചെയര്മാന് രമേശ് പൂര്‍ണ്ണിമ, രേഖ തോമസ്, ഷമീമ, ഉമേഷ് എന്നിവര്‍ പങ്കെടുത്തു. ഹെല്‍പ്പ് ലൈന്‍: 9605062525.
