പാലക്കാട്: സുസ്ഥിര ഊര്‍ജ്ജ പരിവര്‍ത്തനത്തിന് കേരളത്തെ ദേശീയ മാതൃകയാക്കു മെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന് കുട്ടി. വെല്ലുവിളികള്‍ക്കിടയിലും സംസ്ഥാ ന വൈദ്യുതി മേഖലയെ പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ട് കെ.എസ്.ഇ.ബിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.’വിഷന്‍ 2031′ സെമി നാറുകളുടെ ഭാഗമായി മലമ്പുഴ ഹോട്ടല്‍ ട്രൈപ്പന്റയില്‍ ഊര്‍ജ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ‘പവര്‍ഫുള്‍ കേരള’യിലെ ആമുഖ സെഷനില്‍ കരട് നയ രേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് തോറിയം അധിഷ്ഠിത വൈദ്യുതി ലഭ്യമാക്കുന്നിനുള്ള സാധ്യതകള്‍ പരി ശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാവുന്ന ലളിതമായ തരത്തില്‍ ബില്ലിങ് സമ്പ്രദായം പരിഷ്കരിക്കും. വര്‍ധിച്ചു വരുന്ന വൈദ്യുതി ആവശ്യ കത, പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളുടെ പരിമിതികള്‍, കാര്‍ബണ്‍ ബഹിര്‍ഗമനം, കാലാവസ്ഥാ മാറ്റ ഭീഷണികള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വൈദ്യു തി മേഖലയെ പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ട് കെ.എസ്.ഇ.ബി.യെ ലോകോ ത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗ ഹൃദവും ദീര്‍ഘകാല സുരക്ഷിതവുമായ ഒരു വൈദ്യുതി മോഡലാണ് ഇതിലൂടെ വിഭാ വനം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കരട് വൈദ്യുതി നിയമ ഭേദഗതി (2025) രാജ്യ ത്തെ പൊതുമേഖലാ വിതരണ സ്ഥാപനങ്ങള്‍ക്ക് ഭീഷണിയാകുമെന്നാണ് കേരളത്തി ന്റെ വിലയിരുത്തല്‍.
ഒരു ശൃംഖലയില്‍ ഒന്നിലധികം കമ്പനികള്‍ക്ക് വിതരണം നടത്താന്‍ അനുവാദം നല് കുന്നത് സ്വകാര്യ കമ്പനികള്‍ ലാഭകരമായ വന്‍കിടക്കാരെ മാത്രം തിരഞ്ഞെടുക്കാനും പൊതുമേഖലയെ നഷ്ടത്തിലാക്കാനും ഇടയാക്കും. കൂടാതെ, ക്രോസ് സബ്സിഡി സമ്പ്ര ദായം നിര്‍ത്തലാക്കുന്നത് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും കര്‍ഷകര്‍ക്കും വൈദ്യുതി അപ്രാപ്യമാക്കും. ദേശീയ തലത്തില്‍ ഇലക്ട്രിസിറ്റി കൗണ്‍സില്‍ രൂപവ ത്കരിക്കുന്നത് വൈദ്യുതി മേഖലയിലെ സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരങ്ങ ളെ ഇല്ലാതാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വൈദ്യുതി ബോര്‍ഡിന്റെ ഡാമുകളും കോര്‍ട്ടേഴ്സുകളും ഹൈഡല്‍ ടൂറിസം സെന്ററുകളായി ഉപയോഗിച്ച് അഞ്ച് വര്‍ഷം കൊണ്ട് ടൂറിസത്തില്‍ നിന്നുള്ള മൊത്തം വരുമാനം 500 കോടി രൂപയോളം എത്തിക്കാ നാണ് ലക്ഷ്യം. അന്താരാഷ്ട്ര തലത്തിലുള്ള സാങ്കേതിക വിദ്യയുടെ പുത്തന്‍ അറിവു കള്‍ ലക്ഷ്യമാക്കിക്കൊണ്ട് പുതിയ റിസര്‍ച്ച് സെന്ററും ടെക്നോളജി ഇന്‍കുബേഷന്‍ സെന്ററും ഐ.ഐ.ടി. പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് സ്ഥാപിക്കുകയും ഹരിതോര്‍ജ്ജ മേഖലയില്‍ 50,000 ല്‍ അധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കു മെന്നും മന്ത്രി പറഞ്ഞു.
കരട നയരേഖാ നിര്‍ദേശങ്ങള്‍:
സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയില്‍, വിദൂര ആദിവാസി മേഖലകളിലെ ഉന്നതികളില്‍ പോലും സോളാര്‍ ഹൈബ്രിഡ് സംവിധാനങ്ങളോടെയുള്ള ഗ്രിഡ് ബന്ധം, സോളാര്‍ ഹൈബ്രിഡ് സംവിധാനങ്ങളോടെ ഈ സര്‍ക്കാര്‍ കാലയളവില്‍ തന്നെ വൈദ്യുതീകരണം പൂര്‍ത്തിയാക്കും. ബി.പി.എല്‍. ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന് നല്കുന്ന പ്രവൃത്തി തുടരും. ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നിലവിലുള്ള ജലവൈദ്യുത നിലയങ്ങള്‍ ആധുനികവല്‍ക്കരിക്കുകയും പുതിയ ജലവൈദ്യുത പദ്ധതികളും പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളും നടപ്പാക്കുകയും ചെയ്യും. പുരപ്പുറ, ഫ്ലോട്ടിങ് സോളാര്‍ പദ്ധതികള്‍ വിപുലീകരിക്കും. ഊര്‍ജ്ജ സുരക്ഷയ്ക്ക് വേണ്ടി ഗ്രീന്‍ ഹൈഡ്രജന്‍ ഉല്പാദനരംഗത്ത് രാജ്യത്തിന് മാതൃകയായി കൊച്ചിയും തിരുവനന്തപുരവും പ്രധാന ഹബുകളാക്കി ‘ഹൈഡ്രജന്‍ വാലി ഇന്നൊവേഷന് ക്ലസ്റ്റര്‍’ സ്ഥാപിക്കും. ഇത് ഉത്പാദനം, സംഭരണം, വിതരണം, മൊബിലിറ്റി, ഗവേഷണം എന്നിവ ഉള്‍പ്പെടുന്ന ഒരു പ്രാദേശിക ഹൈഡ്രജന്‍ ഇക്കോസിസ്റ്റം സൃഷ്ടിക്കും. ഊര്‍ജ്ജമേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. പ്രസരണ ഇടനാഴികള്‍ വികസിപ്പിക്കാന്‍ ഡൈനാമിക് ലൈന്‍ റേറ്റിംഗ്, എച്ച്.വി.ഡി.സി സിസ്റ്റങ്ങള്‍ എന്നിവ ഉപയോഗിക്കും. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം എന്നിവയെ അതിജീവിക്കാന്‍ സബ് സ്റ്റേഷനുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യും. നഗരങ്ങളിലും ദുര്‍ബല മേഖലകളിലും ഭൂഗര്‍ഭ കേബിളിങ്, ഫീഡര്‍ ഓട്ടോമേഷന്‍, റിംഗ് മെയിന്‍ യൂണിറ്റ് എന്നിവ നടപ്പാക്കി വിതരണ ശൃംഖല ആധുനികവല്‍ക്കരിക്കും. പ്രസരണ, വിതരണ നെറ്റ് വര്‍ക്കുകളില്‍ വലിയ ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളും, വെഹിക്കിള്‍ ടു ഗ്രിഡ് പദ്ധതികളും ഘട്ടം ഘട്ടമായി നടപ്പാക്കും. സ്മാര്‍ട്ട് മീറ്ററുകള്‍, മൊബൈല്‍ ആപ്പുകള്‍, ഡിജിറ്റല്‍ പോര്‍ട്ടലുകള്‍ എന്നിവയിലൂടെ സേവനങ്ങള്‍ സുതാര്യമാക്കും. ഇ.വി. ചാര്‍ജിംഗ്, ഹോം ഓട്ടോമേഷന്‍, സോളാര്‍ സൗകര്യം, പ്രീപെയ്ഡ്/പോസ്റ്റ് പെയ്ഡ് സംവിധാനങ്ങള്‍ തുടങ്ങിയ മൂല്യവര്‍ദ്ധിത സേവനങ്ങള്‍ നല്‍കും. കര്‍ഷകര്‍ക്കായി പി.എം. കുസും പദ്ധതി വ്യാപകമാക്കും. കൃഷിയിടങ്ങളില്‍ സോളാര്‍ പമ്പുകള്‍ സ്ഥാപിക്കാനും അധിക വൈദ്യുതി ഗ്രിഡിലേക്ക് വിറ്റ് വരുമാനം നേടാനും ഇത് വഴി കര്‍ഷകര്‍ക്ക് സാധിക്കും. ചെറുകിട മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കും.
ഊര്‍ജ വകുപ്പിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളിലെ പ്രധാന നേട്ടങ്ങള്‍ ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാറും സംസ്ഥാന കരട് വൈദ്യുതി നിയമ (ഭേദഗതി) ബില്ല് – 2025 കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (സോളാര്‍ പ്രൊജക്ട്സ്) കെ. ഇന്ദിരയും അവതരിപ്പിച്ചു.എം.എല്‍.എമാരായ എ.പ്രഭാകരന്, കെ.ഡി പ്രസേനന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.കെ. രവി രാമന്, കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മിന്‍ഹാജ് ആലം, അനര്‍ട്ട് സി. ഇ.ഒ ഹര്‍ഷില്‍ ആര് മീണ, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര് ഹരികുമാര്‍, കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടര്‍ വി.ആര് മുരുകദാസ്, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ജി. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
