പാലക്കാട് : മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നിയമത്തിന്റെ അനിവാ ര്യത ചൂണ്ടിക്കാട്ടി വിഷന്‍ 2031ന്റെ ഭാഗമായി നടന്ന എക്സൈസ് വകുപ്പിന്റെ സം സ്ഥാനതല സെമിനാറിലെ പാനല്‍ചര്‍ച്ച. ചെറിയ അളവില്‍ മയക്കുമരുന്ന് പിടികൂടു ന്നത് ആവര്‍ത്തിക്കുമ്പോള്‍ ശക്തമായ ശിക്ഷാനടപടി വേണം. ഡിജിറ്റല്‍ തെളിവുകള്‍ സ്വീകരിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കാനാവണം. എന്‍.ഡി.പി.എസ്. ആക്ടു മായി ബന്ധപ്പെട്ട് പരിശീലന പരിപാടികള്‍ വകുപ്പ് തലത്തില്‍ കൂടുതല്‍ ശക്തമാക്ക ണമെന്നും അഭിപ്രായമുയര്‍ന്നു. റിട്ട സംസ്ഥാന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി അജിത് കുമാറിന്റെ അധ്യക്ഷതയില്‍ എക്സൈസ് നിയമപരിഷ്കരണവും ലഹരി പ്രതിരോധത്തില്‍ പ്രായോഗിക വശങ്ങളും എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയി ലാണ് ആശയങ്ങള്‍ ഉന്നയിക്കപ്പെട്ടത്.
അബ്കാരി നിയമത്തില്‍ കാലോചിതമായി പരിഷ്കരണങ്ങള്‍ വരുത്തി ശക്തിപ്പെടു ത്തണം. അനധികൃത മദ്യവില്‍പ്പനയ്ക്ക് എതിരെ ശക്തമായ ശിക്ഷ നടപടികള്‍ കൊണ്ടുവരണം. കള്ള് ചെത്തുമായി ബന്ധപ്പെട്ട നിയമങ്ങളും പരിഷ്കരിക്കണം. ലൈസന്‍സ് നല്‍കിയിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും സെന്‍ട്രലൈസ്ഡ് മോണിറ്ററിംഗ് സിസ്റ്റം ഉണ്ടാക്കണം. ഡിഅഡിക്ഷന്‍ സെന്ററുകളിലേക്ക് എത്തുന്നവര്‍ക്ക് കൗണ് സിലിംഗ് മാത്രമല്ലാതെ അവരുടെ പുനരധിവാസത്തിനുള്ള സംവിധാനവും കൊണ്ടു വരണം. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സ്റ്റാറ്റിയൂട്ടറി പവര്‍ ഉള്ള കമ്മിറ്റി അബ്ക്കാരി ആക്ടിന് കീഴില്‍ കൊണ്ടുവരണമെന്നും അഭിപ്രായം ഉയര്‍ന്നു. അബ്കാരി നിയമത്തില്‍ മദ്യ പരിശോധനക്കും ശേഖരണത്തിനും അത് നശിപ്പിക്കുന്നതിനുമായി ജില്ലാ തലത്തില്‍ പ്രത്യക കമ്മിറ്റി രൂപീകരിക്കണമെന്നും പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.
കേരള ഹൈക്കോടതി സ്പെഷ്യല്‍ ഗവ പ്ലീഡര്‍ ടു എ.ജി അഡ്വ വി. മനു, കേരള സ്റ്റേറ്റ് എക്സൈസ് അക്കാദമി മുന്‍ പ്രിന്‍സിപ്പാള്‍ വി.പി സുരേഷ് കുമാര്‍, പാലക്കാട് എന്‍ ഡിപിഎസ് കോടതി അഡീഷണല്‍ ഗവ പ്ലീഡര്‍ അഡ്വ ശ്രീനാഥ് വേണു, ടോഡി ബോര്‍ഡ് സിഇഒ ജി അനില്‍കുമാര്‍, റിട്ട ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ആര് ജയചന്ദ്രന്, ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി അജിത് സി നായര്‍, ഐ എം എഫ് എല്‍ സപ്ലൈയേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് ഡിസ്റ്റിലേഴ്സ് ജോസഫ് ബിനോയ്, ജോയിന്റ് കെമിക്കല്‍ എക്സാമിനര്‍ ഡി ബിജു, സംസ്ഥാന വിമുക്തി കോഓര്‍ഡിനേറ്റര്‍ ജോയിന്റ് എക്സൈസ് കമ്മീഷനല്‍ എസ് വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
