കല്ലടിക്കോട്: സി.പി.എം. കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിക സന സന്ദേശയാത്ര തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പഞ്ചായത്ത് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളി ലേക്കെത്തിക്കുന്നതിനായാണ് മൂന്ന് ദിവസങ്ങളിലായി വികസനസന്ദേശ യാത്ര സംഘ ടിപ്പിച്ചിരിക്കുന്നത്. ലോക്കല്‍ സെക്രട്ടറി സി.പി സജി ക്യാപ്റ്റനും ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.ജി വത്സന്, വൈസ് ക്യാപ്റ്റനും കെ.സി ഗിരീഷ് മാനേജരുമാണ്. പാങ്ങ് കല്ലംതോട് നടന്ന ചടങ്ങില്‍ ഏരിയ കമ്മിറ്റി അംഗം എസ്.ആര് ഹബീബുള്ള ജാഥാ ക്യാപ്റ്റന്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ.സി ഷാജി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രന്, വൈസ് പ്രസിഡന്റ് കോമള കുമാരി, സ്ഥിരം സമിതി അധ്യക്ഷരായ എച്ച്.ജാഫര്‍, ജയവിജയന്‍, പഞ്ചായത്ത് അംഗങ്ങളായ എം.ചന്ദ്രന്, കെ.രാധിക, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ ജയശ്രീ, ലോക്കല്‍ കമ്മിറ്റി അംഗം പി.വൈ അബ്ദുല്‍ ഗഫൂര്‍, സി.പി സജി എന്നിവര്‍ സംസാ രിച്ചു. ഇന്ന് നാളെയുമായി കരിമ്പയുടെ വിവിധ ഭാഗങ്ങളില്‍ ജാഥപര്യടനം നടത്തും. നാളെ വൈകിട്ട് പള്ളിപ്പടിയില്‍ സമാപിക്കും.സമാപന സമ്മേളനം ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
