കല്ലടിക്കോട് : ഡ്രോണ്മേഖലയില് അതിനൂതനമായ കണ്ടെത്തല്‍ നടത്തിയ കരിമ്പ സ്വദേശിയായ ജെ.ഐ.ഐ.ടി. വിദ്യാര്‍ഥി കോരംകുളം മുഹമ്മദ് അന്‍സിലിനെ ഡി. വൈ.എഫ്.ഐ. കരിമ്പ മേഖലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീന്‍ പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി. മേഖല സെക്രട്ടറി പ്രജില്‍ കുമാര്‍, പ്രസിഡന്റ് മൃദുല്‍, മേഖല കമ്മിറ്റി അംഗങ്ങളായ പ്രവീണ്‍, സനോജ്, ഉണ്ണി കൃഷ്ണന് എന്നിവരും പങ്കെടുത്തു. കരിമ്പം കോരംകുളം അബ്ദുല്‍ ലത്തീഫിന്റെയും സബീനയുടേയും മകനാണ് മുഹമ്മദ് അന്‍സില്‍.
