അഗളി : മണ്ണാര്‍ക്കാട് -ചിന്നത്തടാകം അന്തര്‍സംസ്ഥാന പാതയുടെ രണ്ടാം റീച്ച് നിര്‍മാ ണത്തിനുള്ള നടപടികളായി.അട്ടപ്പാടി ചുരം ഉള്‍പ്പെടുന്ന ആനമൂളി മുതല്‍ മുക്കാലി വരെ 11 കിലോമീറ്റര്‍ പാതയാണ് നവീകരിക്കുന്നത്. 29.80കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. കോട്ടയത്തുള്ള തെരുവത്ത് ബില്‍ഡേഴ്സാണ് പ്രവൃത്തി കരാറെടുത്തി രിക്കുന്നത്. കഴിഞ്ഞമാസം കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സൈറ്റും കൈമാറിയി ട്ടുള്ളതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. 18 മാസമാണ് പൂര്‍ത്തീകരണ കാലാവധി. കെ.ആര്.എഫ്.ബിയുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി കള്‍ നടക്കുക. ചുരത്തിലൂടെ സുരക്ഷിതയാത്ര ഒരുക്കുന്നവിധത്തിലുള്ള വികസന പ്രവൃത്തികളാണ് അന്തര്‍സംസ്ഥാനപാതയുടെ നവീകരണത്തിലൂടെ നടത്താന്‍ പോകുന്നത്.
മണ്ണിടിച്ചില്‍ തടയുന്നതിനായി പ്രത്യേക ഭിത്തി നിര്‍മിക്കുന്നതിനൊപ്പം മണ്ണിടിച്ചി ലുണ്ടായ ഭാഗങ്ങളില്‍ ഗാര്ബിയോണ് ഭിത്തിയും, കോണ്‍ക്രീറ്റ് ഭിത്തികളും നിര്‍മി ക്കും. പത്തിലധികം സ്ഥലത്താണ് ഇത്തരത്തില്‍ സംരക്ഷണമൊരുക്കുക. വളവു കളില്‍ പൂട്ടുകട്ട പതിക്കും. 11 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന 18ഓളം ചപ്പാത്തുകളുണ്ട്. ഇതെല്ലാം കലുങ്കുകളാക്കി മാറ്റും. അപകടഭീഷണിയായതും കേടു പാടുകള്‍ സംഭവിച്ചതുമായ കലുങ്കുകള്‍ പുനര്‍നിര്‍മിക്കും. വീതിയുള്ള ഭാഗങ്ങളില്‍ കലുങ്ക് നിര്‍മിക്കുകയും മറ്റിടങ്ങളില്‍ വെള്ളമൊഴുകിപോകുന്ന തരത്തില്‍ പൂട്ടു കട്ടകള്‍ പതിക്കാനുമാണ് പദ്ധതി. ആറുമുതല്‍ ഒന്‍പത് മീറ്റര്‍ വരെയാണ് നിലവില്‍ റോഡിന്റെ വീതിയുള്ളത്. വനഭാഗങ്ങളില്‍ പാര്‍ക്കിങ് വേണ്ടിവരാത്തതിനാല്‍ ഈഭാഗത്തെല്ലാം നിലവിലുള്ള വീതിയിലാണ് റോഡ് വികസിപ്പിക്കുക.
രണ്ട് പാളി ടാറിങ്ങാണ് നടത്തുക. റോഡ് നിര്‍മാണം തുടങ്ങുന്നതിന് അടിസ്ഥാനപര മായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പദ്ധതിപ്രകാരമുള്ള ഉയരത്തിലേക്ക് റോഡിനെ കൊണ്ടുവരുന്നതിനുമായുള്ള അളവെടുപ്പ് ജോലിയായ ലെവല്‍സ് എടുക്കല്‍ ഉടന്‍ ആരംഭിക്കാനാണ് നീക്കം. മഴയാണ് നിലവില്‍ തടസമായിട്ടുള്ളത്. ലെവല്സിനുള്ള സര്‍വേ ആരംഭിച്ചാല്‍ ഒരുമാസത്തോടെ പൂര്‍ത്തിയാക്കും. ഇതിന് ശേഷമാകും റോഡ് പ്രവൃത്തികളാരംഭിക്കുക. ഡിസംബറോടെ തുടങ്ങാനാണ് ശ്രമം. നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള ഒന്നാം റീച്ചിലെ പ്രവൃത്തികളും പൂര്‍ത്തിയാകാനുണ്ട്. ഡിസം ബറോടെ നവീകരണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ഈപ്രവൃത്തിയേറ്റെടു ത്തിട്ടുള്ള കരാര്‍ കമ്പനിക്ക് കെ.ആര്.എഫ്.ബി. നല്‍കിയിട്ടുള്ള നിര്‍ദേശം. മുക്കാലി മുതല്‍ ആനക്കട്ടി വരെയുള്ള മൂന്നാം റീച്ചിന്റെ നിര്‍മാണത്തിനായി കിഫ്ബി സംഘം നടത്തുന്ന സര്‍വേയും അട്ടപ്പാടിയില്‍ പുരോഗമിക്കുന്നുണ്ട്.
