കോട്ടോപ്പാടം: കാഞ്ഞിരംകുന്ന് ചാട്ടക്കുണ്ടില് വീടുതകര്‍ന്നു. ടാപ്പിങ് തൊഴിലാളി യായ എടത്തൊടി സുരേന്ദ്രന്റെ വീടാണ് തകര്‍ന്നത്. ഗൃഹോപകരണങ്ങളും ബൈ ക്കും തകര്‍ന്നിട്ടുണ്ട്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. ആളപായമില്ല. ഇന്നലെ രാത്രിയില്‍ ശക്തമായ മഴയുണ്ടായിരുന്നു. സംഭവമുണ്ടാകുമ്പോള്‍ സുരേന്ദ്രനും ഭാര്യയും രണ്ടുമക്കളുമാണ് വീടിനകത്തുണ്ടായിരുന്നു. ശബ്ദം കേട്ട് ഭാര്യയും മക്കളും പുറത്തേക്ക് ഓടി. സുരേന്ദ്രന് വീടിനകത്ത് ചുവരിനോട് ചേര്‍ന്ന് നിന്നതിനാല്‍ പരി ക്കേറ്റില്ല. മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. വീടിന്റെ പിറകുവശത്തെ ചുവരാ ണ് ഇടിഞ്ഞുവീണത്. ഈ ഭാഗത്താണ് സുരേന്ദ്രന് ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. ചുവ ര്വീണ് ബൈക്കിന്റെ മുന്‍വശവും തകര്‍ന്നു. മറ്റുചുവരുകള്ക്കും വിള്ളലേറ്റിട്ടുണ്ട്. ഇതോടെ വീട് വാസയോഗ്യമല്ലാതായി.വിഷമാവസ്ഥയിലാണ് കുടുംബം. വാര്‍ഡ് മെമ്പര്‍ കെ.ടി അബ്ദുള്ള, ഗ്രാമ പഞ്ചായത്ത് എക്സി.എഞ്ചിനീയര്‍, വില്ലേജ് ഓഫിസ് അധികൃതര്‍ എന്നിവര്‍ വീടുസന്ദര്‍ശിച്ചു. കുടുംബത്തെ സമീപത്തെ വാടക വീട്ടിലേക്ക് മാറ്റിപാര്‍പ്പിച്ചതായി വാര്‍ഡ് മെമ്പര്‍ അറിയിച്ചു.
