മണ്ണാര്‍ക്കാട് : തെങ്കര പഞ്ചായത്തിലെ ആനമൂളി ഉരുളന്കുന്നില് വീടിന് സമീപം നിര്‍ത്തിയിട്ട കാറിനുനേരെ കാട്ടാനയുടെ ആക്രമണം. കാറിനകത്തുണ്ടായിരുന്ന യുവാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുത്തന്‍പുരവീട്ടില്‍ ഇമ്മാനുവലിന്റെ കാറി നുനേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. കാറിന കത്ത് ഫോണ്‍ചെയ്ത് ഇരിക്കുകയായിരുന്ന ഇമ്മാനുവലിന്റെ മകന് സനീഷ് ആന കാര്‍ ആക്രമിക്കുന്നതിനിടെ പിന്‍വാതില്‍ തുറന്ന് രക്ഷപ്പെടുകയായിരുന്നു. കാട്ടാന കാറി ന്റെ ബോണറ്റില്‍ കൊമ്പുകൊണ്ട് കുത്തിയിട്ടുണ്ട്. ഈഭാഗത്ത് ദ്വാരംവീഴുകയും പ്രത ലം ചളുങ്ങുകയും ചെയ്തു. വിവരമറിഞ്ഞ് മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലകരെത്തി പരിശോധന നടത്തി. സ്ഥിതിഗതികള്‍ വിലയിരുത്തി.
