കാഞ്ഞിരപ്പുഴ : പഞ്ചായത്തിലെ പൂഞ്ചോലയില്‍ വീണ്ടും പുലിഭീതി. വീടിനോട് ചേര് ന്ന് കെട്ടിയിട്ടിരുന്ന വിദേശയിനത്തില്‍പ്പെട്ട വളര്‍ത്തുനായയെ വന്യജീവി കൊന്നുതി ന്നു. പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു.പൂഞ്ചോല കുറ്റിയംപാടം പുലാവഴി വീട്ടില്‍ സുനിലിന്റെ വീട്ടിലെ വളര്‍ത്തുനായയൊണ് വന്യജീവി കൊന്നുതിന്നത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നായബഹളം വച്ചിരുന്നുവെങ്കിലും കുറുക്ക ന്റെയും മറ്റുംശല്ല്യമുള്ളതിനാല് വീട്ടുകാര്‍ കാര്യമാക്കിയില്ല. രാവിലെ വിറകെടു ക്കാനായി സുനിലിന്റെ ഭാര്യയെത്തിയപ്പോഴാണ് നായയെ ചത്തനിലയില്‍ കണ്ടെത്തി യത്. പകുതിയോളം ഭക്ഷിച്ചനിലയിലുമായിരുന്നു. ചങ്ങലകൊണ്ട് ബന്ധിച്ചിരുന്നതി നാല് നായയെ കൊണ്ടുപോകാനായിട്ടില്ല. വിവരമറിയിച്ചപ്രകാരം വനപാലകരും ആര്. ആര്.ടിയും സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണം നടത്തിയത് പുലിവര്ഗ ത്തില്‍പെട്ട വന്യജീവിയായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച മുനിക്കോടത്തും വന്യജീവി ആക്രമണമുണ്ടായിരുന്നു. കാങ്കത്ത് വീട്ടില്‍ ഗോപാലന്റെ ആടിനെയാണ് വന്യജീവി കൊന്നുതിന്നത്. മുനിക്കോടത്ത് നിന്നും കുറ്റിയാംപാടത്തേക്ക് ഒന്നര കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. കഴിഞ്ഞദിവസം കാഞ്ഞിരപ്പുഴ വാക്കോടനില്‍ ഒരു വീട്ടില്‍ നിന്നും വളര്‍ത്തുനായയെ പുലി പിടികൂ ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിനിടെ ഇരുമ്പകച്ചോല വെറ്റിലച്ചോലയില്‍ സ്വകാര്യവ്യക്തിയുടെ റബര്പുരയ്ക്ക് സമീപം കടുവയുടെ കാല്പാടുകള് കണ്ടതായും അഭ്യൂഹമുണ്ട്. ഇന്നലെ രാവിലെയാണ് വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി പറയുന്നത്. ഇത് സംബന്ധിച്ച് വനംവകുപ്പിന് വിവരം നല്‍കിയിട്ടുണ്ട്. ജനവാസമേഖലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവികളുടെ സാന്നിദ്ധ്യവും ആക്രമണവും മലയോരജനതയുടെ ആശങ്കവര്‍ധിപ്പിക്കുകയാണ്.
കാഞ്ഞിരം അമ്പംകടവ് മേഖലയില്‍ കെ.ശാന്തകുമാരി എം.എല്‍.എ. കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തിയിരുന്നു.കൂടുസ്ഥാപിക്കുന്നതിനും മറ്റുനടപടികള്ക്കുമായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പാലക്കാട്, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. എന്നിവരെ വിളിച്ച് നിര് ദേശം നല്‍കിയിരുന്നു.നിരന്തരം വന്യജീവി ആക്രമണമുണ്ടാകുന്ന സാഹചര്യത്തി ല്‍ ജനപ്രതിനിധികളുടേയും പ്രദേശവാസികളുടെയും ആവശ്യം അംഗീകരിച്ച് വനം വ കുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു.നായയെ ആണ് കൂട്ടില്‍ ഇരയായി കെട്ടിയിട്ടുള്ള ത്. പാലക്കാട് ഡിവിഷന് പരിധിയിലുണ്ടായിരുന്ന മണ്ണാര്‍ക്കാട് ആര്.ആര്.ടിയുടെ കീഴിലു ള്ള കൂടാണ് ഇന്ന് വൈകീട്ടോടെ മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ്, പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. മനോജ്, വനപാലകര്‍, ആര്.ആര്.ടി. അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.
