അലനല്ലൂര്‍ : കൊമ്പാക്കല്‍കുന്നില്‍ സ്നേഹതീരം ഫൗണ്ടേഷനു കീഴില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന സ്നേഹതീരം സൗജന്യ ഡയാലിസിസ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ കെ.ടി.ഡി.സി. ചെയര്മാന് പി.കെ ശശി സന്ദര്‍ശിച്ചു. കാഞ്ഞിരത്തില്‍ മമ്മദു ഹാജി എന്ന വ്യക്തി സംഭാവന ചെയ്ത 83 സെന്റ് സ്ഥലത്ത് 2300 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ കെട്ടിട നിര്മാണ് പൂര്‍ത്തിയായി. ദിനംപ്രതി അന്പ തോളം പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുവാനുള്ള സൗകര്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ സജ്ജീകരിക്കുന്നത്. നവംബര്‍ എട്ടിന് സെന്ററില്‍ വച്ച് നടക്കുന്ന സ്നേഹ സംഗമത്തിന്റെ മുന്നോടിയായിട്ടാണ് പി കെ ശശി കേന്ദ്രം സന്ദ ര്‍ശിച്ചത്. കാലം ആവശ്യപ്പെടുന്ന ഈ ജീവ കാരുണ്യ കേന്ദ്രത്തിന് എല്ലാവിധ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ അച്ചിപ്ര മുസ്തഫ, അബൂബക്കര്‍ നാലകത്ത്, സ്നേഹതീരം ചെയര്മാന് ഉസ്മാന് സഖാഫി പയ്യനെടം, ഭാരവാഹികളായ മൊയ്തീന്‍കുട്ടി പുറ്റാനിക്കാട് മുഹമ്മദലി പറമ്പത്ത്, അബൂബക്കര്‍ പാലോട്, ഹൈദരലി വേങ്ങ, അഭിജിത് പാലോട്, ഗഫൂര്‍ ചീളിപ്പാടം, ബഷീര്‍ കോട്ടോ പ്പാടം, കരീം ദാരിമി, കുഞ്ഞി മൊയ്തീന് പള്ളിക്കുന്ന്. ജസീല്‍ എടേരം, ഹമീദ് കോല് കാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
