മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന് പരിധിയിലും കെ.എസ്.ഇ.ബി യുടെ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ചുതുടങ്ങി. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫിസുകളി ലും തെരുവുവിളക്കുകളിലുമാണ് മീറ്റുകള്‍ വെയ്ക്കുന്നത്. ഡിവിഷന്റെ കീഴിലുള്ള തച്ചമ്പാറ, കാഞ്ഞിരപ്പുഴ, മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍,അലനല്ലൂര്‍, അഗളി, കോട്ടത്തറ സെക്ഷനുകളിലേക്കായി രണ്ടായിരത്തോളം സ്മാര്‍ട്ട് മീറ്ററുകള്‍ നല്കിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.സിംഗിള്‍ ഫേസ് മീറ്ററുകളാണിവ. ഇത് സ്ഥാപിച്ചു തുടങ്ങിയി ട്ടുണ്ട്. ത്രീഫേസ് മീറ്ററുകള്‍ വൈകാതെയെത്തും.
ഇതൊക്കെയാണ് പ്രത്യേകതകള്‍
ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവുരേഖപ്പെടുത്താന് ഡിജിറ്റല്‍ മീറ്ററുകളാണ് നിലവില്‍ കെ.എസ്.ഇ.ബി. ഉപയോഗിക്കുന്നത്. ഈ മീറ്ററുകളുടെ പരിഷ്കരിച്ച മാതൃ കയാണ് സ്മാര്‍ട്ട് മീറ്ററുകള്‍. മീറ്റര്‍ റീഡിങ്ങിനായി ജീവനക്കാര്‍ നേരിട്ടുപേകേണ്ട എന്ന താണ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിലൂടെയുള്ള പ്രധാനഗുണം. വൈദ്യുതി ഉപ യോഗം കെ.എസ്.ഇ.ബിയുടെ ഇലക്ട്രോണിക് സംവിധാനത്തില്‍ രേഖപ്പെടുത്തും. പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ സിംകാര്‍ഡ് ചാര്ജുചെയ്യുന്നതുപോലെ വൈദ്യുതി നിരക്കും ചാര്‍ജ് ചെയ്ത് ഉപയോഗിക്കാനും സാധിക്കുമെന്ന പ്രത്യേകതയുണ്ട്. വൈദ്യു തിയില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉപയോക്താവിന് കഴിയും. എത്ര യൂണിറ്റ് വൈദ്യുതി ആവശ്യമാണെന്ന് സ്മാര്‍ട്ട് മീറ്ററില്‍ രേഖപ്പെടുത്താം. വൈദ്യുതി തടസങ്ങള്‍ തത്സമയം തന്നെ സ്മാര്‍ട്ട് മീറ്റര്‍ വഴി അറിയാനാകുമെന്നതിനാല്‍ വൈദ്യുതി പുന:സ്ഥാ പനവും വേഗത്തില്‍ സാധ്യമാകും.
അടുത്തഘട്ടത്തില്‍ വീടുകളിലേക്ക്
ഉപഭോക്താക്കള്‍ സ്മാര്‍ട്ട് മീറ്ററുകളിലേക്ക് മാറണമെന്നാണ് കേന്ദ്രവൈദ്യുതി നിയമത്തി ല്‍ പറയുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളും തെരുവുവിളക്കുകളിലും സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ചുവരികയാണ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് മീറ്ററുകള്‍ അടുത്തഘട്ടത്തിലാകും സ്ഥാപിക്കു ക. മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കോടതിപ്പടിയിലുള്ള മിനി സിവില്‍സ്റ്റേഷനിലും തെരുവുവിളക്കുകളിലും മീറ്റര്‍ സ്ഥാപിച്ചു. എക്സിക്യുട്ടിവ് എഞ്ചിനീയര്‍ എസ്.മൂര്‍ത്തി, അസി. എക്സിക്യുട്ടിവ് എഞ്ചിനീയര്‍ സുരേഷ്, അസി. എഞ്ചിനീയര്‍ അബ്ദുല്‍ നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മീറ്ററുകള്‍ സ്ഥാപിച്ച ത്. സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നത് തുടരുന്നതായി ഇലക്ട്രിക്കല്‍ സെക്ഷന്‍ അധികൃ തര് അറിയിച്ചു. ആദ്യഘട്ടം നവംബറോടെ പൂര്‍ത്തികരിക്കാനാണ് ശ്രമം.
