കോട്ടോപ്പാടം: കൊടക്കാട് ലിയോ ആര്‍ഡ്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃ ത്വത്തില്‍ സംഘടിപ്പിക്കുന്ന എസ്.എഫ്.എ. അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ ണമെന്റിന്റെ ലോഗോ പ്രകാശനം ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടിക നിര്‍വഹിച്ചു. നവംബര്‍ എട്ട് മുതല്‍ കുണ്ടൂര്‍ക്കുന്ന് കിഴിശ്ശേരി ശിവക്ഷേത്രത്തിന് കീ ഴിലുള്ള മൈതാനത്താണ് ടൂര്‍ണമെന്റ് നടക്കുക. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സി.കെ സുബൈര്‍, ലിയോ ക്ലബ് പ്രസിഡന്റ് കെ.നൗഷാദ്, സെക്രട്ടറി എം.അഷ്റഫ്, ഭാരവാ ഹികളായ സി.കെ ഉനൈസ്, എം.സജീര്‍, മുജീബ്, ഷമീം, ഷഫീക്, ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.
