തച്ചനാട്ടുകര: നാടിനെ മാലിന്യ മുക്തമാക്കുന്ന മുന്നണി പേരാളികള്‍ക്ക് ഗ്രാമ പഞ്ചായ ത്തിന്റെ സ്നേഹ സമ്മാനമായി ആകാശയാത്ര. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം പ്രത്യേകം താല്‍പ്പര്യമെടുത്ത് വിമാനയാത്രയൊരുക്കിയത്.പഞ്ചായത്തിലെ വീടുകള്‍തോറും കയറിയിറങ്ങി പ്രതികൂല കാലാവസ്ഥയിലും മാലിന്യ ശേഖരണം നടത്തുന്ന 16 വാര്‍ഡുകളില്‍ നിന്നുമുള്ള 30 ഹരിതകര്‍മ്മ സേന അംഗങ്ങളാണ് യാത്രയില്‍ പങ്കാളികളായത്. 69 വയസ്സുകാരിയായ രത്നകുമാരിയും, 66കാരിയായ ഖദീജയും ഉള്‍പ്പെടെ ജീവിതത്തില്‍ ഇന്ന് വരെ വിമാനയാത്ര നടത്തിയിട്ടില്ലാത്തവ രായിരുന്നു. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും രാവിലെ കൊച്ചിയിലേക്കായിരുന്നു യാത്ര. തുടര്‍ന്ന് കൊച്ചിന് മെട്രോ,ബോട്ട് സര്‍വീസ്,വാട്ടര്‍ മെട്രോ,ലുലുമാള്‍,സുഭാഷ് പാര്‍ക്ക് തുടങ്ങി ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന വിസ്മയ കാഴ്ചകള്‍ യാത്രാംഗങ്ങള്‍ക്ക് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം,ജനപ്രതിനിധികളായ സി.പി സുബൈര്‍,തങ്കം മഞ്ചാടിക്കല്‍,എ.കെ വിനോദ്,ഇ.എം നവാസ്,കോ ഓര്‍ഡിനേറ്റര്‍ പി.റാഷിദ് എന്നിവരും പങ്കെടുത്തു.
